പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം

ഹാസ്യത്തിന്റെ അകമ്പടിയോടെ പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ജനുവരി 16-ന് തീയേറ്ററുകളിൽ ​

പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം
പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം
പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം

ഹാസ്യത്തിന്റെ അകമ്പടിയോടെ 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ജനുവരി 16-ന് തീയേറ്ററുകളിൽ

​കൊച്ചി: ചീങ്കല്ലേൽ ഫിലിംസിന്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം" ജനുവരി 16-ന് കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും കോമഡി റൊമാന്റിക് ജോണറിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

​വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർ മിൽ ഉടമയുമായ 40 പിന്നിട്ട പുഷ്പാംഗദന്റെ വിവാഹാലോചനകളും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു പെൺകുട്ടിയെ കണ്ടെത്തുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്യുന്ന പുഷ്പാംഗദന്റെ ജീവിതത്തിലേക്ക് കല്യാണത്തലേന്ന് മൂന്ന് അമ്മാവന്മാരും കുടുംബാംഗങ്ങളും എത്തുന്നതോടെ കഥാതന്തു മാറുന്നു. ഉണ്ണിരാജയാണ് പുഷ്പാംഗദനായി വേഷമിടുന്നത്. സി.എം. ജോസും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

​ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്, റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അഷ്റഫ് പാലാഴിയാണ് ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. ശ്രീജിത്ത് റാം സംഗീതം നൽകിയ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മൂവി മാർക്ക് റിലീസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.