യഥാർത്ഥ പ്രണയ കഥയുമായി ഒരു ഹ്രസ്വചിത്രം ഉയിരെ ഉന്നെയ് തേടി
യഥാർത്ഥ പ്രണയ കഥയുമായി ഒരു ഹ്രസ്വചിത്രം; "ഉയിരെ ഉന്നെയ് തേടി" ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി....
ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും...
ഒരു കൂട്ടം പുതുമുഖങ്ങളുമായി ആവേ മരിയ ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ അമൽ വർക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം "ഉയിരെ ഉന്നെയ് തേടി"യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. വയനാട്ടിൽ നടന്ന ഒരു യഥാർത്ഥ പ്രണയ കഥയുടെ അടിസ്ഥാനത്തിലാണ് ഈ ചിത്രം തയ്യാറാക്കുന്നത്. ഇബി 8 കമ്പനി നിർമിക്കുന്ന ചിത്രത്തിൽ പോൾ മാത്യു, ദിയ, അമൽ ജോൺ എ.വി എന്നിവർക്കൊപ്പം പന്ത്രണ്ടോളം പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. ഡിസംബറിൽ റിലീസിന് എത്തുന്ന ചിത്രം വയനാട്, എരുമാട്,, താളൂര്‍ നീലഗിരി കോളേജ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ക്രിയേറ്റീവ് ഡയറക്ടർ: അനന്തു അജ്മൽ, ഡി.ഓ.പി: ഭരത് രാധാകൃഷ്ണൻ, മ്യൂസിക്: സൗരവ്, എഡിറ്റിംഗ്: രാഹുൽ കെ. ആർ, അസോസിയേറ്റ്: ഡാനി.എം, മീഡിയ പ്രമോഷൻ: ബി.സി ക്രിയേറ്റീവ്സ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
