സ്‌കൂൾ കൗൺസിലർമാർക്ക് ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലനം

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ സ്‌കൂൾ കൗൺസിലർമാർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.

സ്‌കൂൾ കൗൺസിലർമാർക്ക് ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലനം
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്കായി നടത്തിയ എകദിന പരിശീലനം വനിതാ, ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ അനിത ദീപ്തി ഉദ്ഘാടനം ചെയ്യുന്നു
സ്‌കൂൾ കൗൺസിലർമാർക്ക് ബാലാവകാശ കമ്മീഷന്റെ ഏകദിന പരിശീലനം

ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ക്ക് പരിശീലനം

ഇടുക്കി : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്‌കൂൾ കൗൺസിലർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വനിതാ, ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ അനിത ദീപ്തി പരിശീലനം ഉദ്ഘാടനം ചെയ്തു.

​കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തിലും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സ്‌കൂൾ കൗൺസിലർമാരുടെ പങ്ക് വളരെ വലുതാണെന്ന് പരിപാടിയിൽ ചൂണ്ടിക്കാട്ടി. ബാലാവകാശ കമ്മീഷൻ അംഗം കെ. കെ. ഷാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിക്ക് കലാ കല്യാണി നേതൃത്വം നൽകി. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള കൗൺസിലർമാർ പരിപാടിയിൽ പങ്കെടുത്തു.