പള്ളിക്കരയിൽ 16 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ സാഹസികമായി പിടികൂടി പോലീസ്.
പള്ളിക്കര പറക്കോട് എംബ്ലാശേരി വീട്ടിൽ ജെക്സനെ (29) ആണ് 16 ഗ്രാം എം.ഡി.എം.എയുമായി കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളിക്കരയിൽ 16 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; സിനിമാരൂപേണ പിടികൂടി കുന്നത്തുനാട് പോലീസ്
പെരുമ്പാവൂർ: പള്ളിക്കരയിൽ വൻ മയക്കുമരുന്ന് വേട്ട. 16 ഗ്രാം എം.ഡി.എം.എയുമായി പറക്കോട് സ്വദേശിയെ കുന്നത്തുനാട് പോലീസ് പിടികൂടി. പള്ളിക്കര പറക്കോട് എംബ്ലാശേരി വീട്ടിൽ ജെക്സൻ (29) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകീട്ട് പ്രതിയുടെ വീട്ടിൽ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. പോലീസിനെ കണ്ടതും കൈവശമുണ്ടായിരുന്ന മയക്കുമരുന്ന് പാക്കറ്റുകൾ പോക്കറ്റിലിട്ട് ജെക്സൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് സംഘം പിന്തുടരുകയും പറക്കോട് പാടത്തിന് സമീപം വച്ച് സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു.
മോഷ്ടാവുൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജെക്സൻ, ജയിൽവാസം കഴിഞ്ഞ് ഒന്നര മാസം മുമ്പാണ് പുറത്തിറങ്ങിയത്. വിപണിയിൽ വൻ വിലമതിക്കുന്ന രാസലഹരിയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
കുന്നത്തുനാട് ഇൻസ്പെക്ടർ എ.എൽ അഭിലാഷ്, എസ്.ഐമാരായ എം.അഭിജിത്ത്, കെ.വി നിസാർ, എ.എസ്.ഐമാരായ എ.ഐ നാദിർഷ, സൂര്യൻ.ജി, സി.പി.ഒമാരായ ബിബിൻ രാജ് ഒ.എസ്, ഷഹാന സലിം, ടി.എം സിറാജ്, സായോ ആൻ്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
