മമ്മൂട്ടിയെന്നാൽ സിനിമ, ദൈവം സ്പർശിച്ച മനുഷ്യൻ ശ്രേഷ്ഠ ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി
യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്കാരം സമ്മാനിച്ചു. കഥ പറയുമ്പോൾ സിനിമയിലെ രംഗം കണ്ട് കണ്ണുനിറഞ്ഞുവെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ പറഞ്ഞു.
മമ്മൂട്ടിയെന്നാൽ സിനിമ, ദൈവം സ്പർശിച്ച മനുഷ്യൻ'; ശ്രേഷ്ഠ ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി
കൊച്ചി: മലയാളിയുടെ മനസ്സിൽ മമ്മൂട്ടി എന്ന പേര് സിനിമയുമായി അത്രമേൽ ഇഴചേർന്നതാണെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ. യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവ പുരസ്കാരം പാത്രിയർക്കീസ് ബാവ സമ്മാനിച്ചു.
"മമ്മൂട്ടിയെന്നാൽ സിനിമ, സിനിമയെന്നാൽ മമ്മൂട്ടി അതാണ് മലയാളിക്ക് അദ്ദേഹം. ദൈവം സ്പർശിച്ച മനുഷ്യനാണ് മമ്മൂട്ടി," കാതോലിക്കാ ബാവ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച 'കഥ പറയുമ്പോൾ' എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗവും അദ്ദേഹം പ്രസംഗത്തിൽ അനുസ്മരിച്ചു. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം സ്കൂളിൽ നടത്തുന്ന പ്രസംഗം കണ്ടപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞുപോയെന്നും, ഒരു കലാകാരന്റെ അഭിനയത്തിന് മനുഷ്യഹൃദയത്തെ എത്രത്തോളം സ്പർശിക്കാനാകുമെന്നതിന്റെ ഉദാഹരണമാണ് ആ രംഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമാലോകത്തുനിന്ന് ഒരാൾ ഇത്തരമൊരു വേദിയിലെത്തുന്നത് അപൂർവമാണെന്ന് മറുപടി പ്രസംഗത്തിൽ മമ്മൂട്ടി പറഞ്ഞു. തോമസ് പ്രഥമൻ ബാവയുമായുള്ള ആത്മബന്ധവും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്ന അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
വിദ്വേഷം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാണിച്ച മമ്മൂട്ടി, ശത്രുക്കളെ നേരിടുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും വ്യക്തമാക്കി. "ശത്രുക്കളെ ഇല്ലാതാക്കാൻ ചെറിയൊരു ട്രിക്ക് പ്രയോഗിക്കും. ശത്രുക്കളെ മിത്രങ്ങളാക്കിയാണ് അവരെ ഇല്ലാതാക്കുന്നത്," അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിനും പകയ്ക്കും പകരം സൗഹൃദവും സ്നേഹവും വളർത്തണമെന്ന വലിയ സന്ദേശമാണ് മമ്മൂട്ടി സദസ്സിന് മുന്നിൽ വെച്ചത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
