ദസറ കണ്ണൂരിന്റെ വികാരമായി മാറി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കണ്ണൂർ ദസറ നാടിന്റെ പൊതുവികാരമായി മാറിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആഘോഷ രാവുകളുടെ ആവേശം പൂർണ്ണമായും ഉൾക്കൊണ്ട് രാസലഹരിക്കെതിരെ പുതുതലമുറ പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ദസറ കണ്ണൂരിന്റെ വികാരമായി മാറി: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കണ്ണൂര്‍: ഒന്‍പത് ദിവസം നീണ്ടു നില്ക്കുന്ന കണ്ണൂര്‍ ദസറ നാടിന്റെ പൊതു വികാരമായി മാറിക്കഴിഞ്ഞതായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കണ്ണൂര്‍ ദസറയുടെ ഒന്‍പതാം ദിന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്‍പത് ദിവസത്തെ ഈ ആഘോഷ രാവുകള്‍ 365 ദിവസവും കാത്ത് സൂക്ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് തന്നെ നേതൃത്വം നല്കാന് കഴിയുന്ന ജില്ലയും നഗരവുമാണ് കണ്ണൂര്‍. അതിന്റെ ആവേശം ദസറയില്‍ കാണാനാകും. ജനപ്രതിനിധികളില്‍ നിന്ന് നന്മയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതാണ് കേരളത്തിന്റെ പൊതുസംസ്കാരം. അതിന് ഒരിക്കലും ഭംഗം വരാതെ കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പുതു തലമുറ രാസലഹരിയെ എതിര്‍ക്കണമെന്നും അതിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഓപ്പറേഷന് തൂഫാന് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
ചടങ്ങില്‍ കൗണ്‍സിലര്‍ വി കെ പ്രകാശിനി അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എല്‍ എ, ഡിഐജി കെ കാര്‍ത്തിക്, സിനിമാതാരം നിഖില വിമല്‍, ഡോ. നാരായണന്‍കുട്ടി വാര്യര്‍, പി.മാധവന് മാസ്റ്റര്‍, കെ ടി സഹദുള്ള, എം പി മുഹമ്മദലി, ആര് എം എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ഷമീം, പി മഞ്ജുഷ, പി സുനില, ഇ സുനില, ടി പ്രശാന്ത്, ടി കെ ഹാരിസ്, സി സി ഗംഗാധരന് തുടങ്ങിയവര്‍ സംസാരിച്ചു.
കൊച്ചിയിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
ദസറ കണ്ണൂരിന്റെ വികാരമായി മാറി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
സംഗീത ലോകത്തുനിന്ന് അഭിനയത്തിലേക്ക് റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ യെല്ലമ്മ
സിപിഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു
കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
അഹമ്മദ് കബീർ കാളിദാസ് കൂട്ടുകെട്ട് മെനി മെനി ഹാപ്പി റിട്ടേൺസ് വിതരണാവകാശം ഭാവന സ്റ്റുഡിയോസിന്