സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ജില്ല ഓവറോൾ ജേതാക്കൾ തൃശ്ശൂർ രണ്ടാം സ്ഥാനത്ത്

കൊച്ചിയിൽ സമാപിച്ച 47 ാമത് കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ 219 പോയിന്റുകളോടെ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. തൃശ്ശൂർ രണ്ടും പാലക്കാട് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ജില്ല ഓവറോൾ ജേതാക്കൾ തൃശ്ശൂർ രണ്ടാം സ്ഥാനത്ത്
കൊച്ചിയിൽ സമാപിച്ച 47-ാമത് കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ 219 പോയിന്റുകളോടെ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ജില്ല ഓവറോൾ ജേതാക്കൾ തൃശ്ശൂർ രണ്ടാം സ്ഥാനത്ത്
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ജില്ല ഓവറോൾ ജേതാക്കൾ തൃശ്ശൂർ രണ്ടാം സ്ഥാനത്ത്
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ജില്ല ഓവറോൾ ജേതാക്കൾ തൃശ്ശൂർ രണ്ടാം സ്ഥാനത്ത്

​സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ജില്ല ഓവറോൾ ജേതാക്കൾ

​കൊച്ചി: എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 47-ാമത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ 219 പോയിന്റുകൾ നേടി തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 192 പോയിന്റുകളോടെ തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനവും 154 പോയിന്റുകളോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനവും നേടി.

​കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരമുള്ള കേരള കരാട്ടെ അസോസിയേഷനാണ് നവംബർ 21, 22, 23 തീയതികളിലായി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. എറണാകുളം ജില്ലാ കരാട്ടെ അസോസിയേഷൻ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചു. സബ്ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ-21 വിഭാഗങ്ങളിലായി 124 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 2,300 കായികതാരങ്ങൾ പങ്കെടുത്തു.

​സമാപന സമ്മേളനം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി ഐപിഎസ് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെയും ശാന്തമായും നേരിടാൻ കരാട്ടെ പോലുള്ള ആയോധനകലകൾ പരിശീലിക്കുന്നത് ഏറെ സഹായിക്കുമെന്ന് അവർ പറഞ്ഞു. കഠിനാധ്വാനവും അച്ചടക്കവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാൻ സാധിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

​ചടങ്ങിൽ കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് എസ്. രഘുകുമാർ അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ-സ്‌പോർട്‌സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിസ്മി ജെറാൾഡ് മുഖ്യപ്രഭാഷണം നടത്തി.

​കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻദാസ്, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനും എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷൻ ട്രഷററുമായ വി.എ. മൊയ്തീൻ നൈന ഐആർഎസ്, ടൂർണമെന്റ് ഡയറക്ടർ ജോയി പോൾ, റഫറി കമ്മീഷൻ ചെയർമാൻ പി. സുനിൽകുമാർ, അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ ആർ. സുരാജ്, അഞ്ജന പി. കുമാർ, ട്രഷറർ പി.പി. വിജയകുമാർ, റഫറി കമ്മീഷൻ അംഗങ്ങളായ എസ്. വിജയൻ, കെ. രതീഷ് കുമാർ, സമ്പത്ത് വി., ടി.എ. തോമസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി. ചന്ദ്രശേഖര പണിക്കർ സ്വാഗതവും റഫറി കമ്മീഷൻ സെക്രട്ടറി അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.