ഏഴ് പോത്തുകൾ, ലക്ഷങ്ങളുടെ മോഷണം യുവാവ് പിടിയിൽ
പുത്തൻവേലിക്കര താഴഞ്ചിറ, കരിമ്പാടം മേഖലകളിൽ നിന്ന് പോത്തുകളെ മോഷ്ടിച്ച ചാലക്കുടി സ്വദേശി നിർമ്മൽ പോലീസ് പിടിയിലായി. മോഷണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ ഉടമകൾക്കെതിരെയും കേസെടുക്കും.
പുത്തൻവേലിക്കരയിൽ ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച യുവാവ് പിടിയിൽ; വാഹനം നൽകിയവരും കേസിൽ പ്രതികളാകും
പുത്തൻവേലിക്കര: മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പോത്തുകളെ മോഷ്ടിച്ചു കടത്തിയ കേസിൽ ചാലക്കുടി സ്വദേശിയായ യുവാവിനെ പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ (40) ആണ് പിടിയിലായത്.
പുത്തൻവേലിക്കര താഴഞ്ചിറ പാടത്തുനിന്ന് മൂന്നും, ബസാർ ഭാഗത്തുനിന്ന് മൂന്നും, കരിമ്പാടം ഭാഗത്ത് നിന്ന് ഒന്നും ഉൾപ്പെടെ ഏഴ് പോത്തുകളെയാണ് പ്രതി മോഷ്ടിച്ച് കടത്തിയത്. മോഷണത്തിന് സഹായിച്ചതും പോത്തുകളെ കടത്താൻ ഉപയോഗിച്ചതുമായ വാഹനങ്ങളുടെ ഉടമകളെയും കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു.
പുത്തൻവേലിക്കര എസ്.ഐമാരായ അനീഷ്, മനോജ് കുമാർ, ഗോപി, സീനിയർ സി.പി.ഒ ലിഗിൽ ജോസ്, സി.പി.ഒമാരായ സനൽ, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ നിർമ്മലിനെ റിമാൻഡ് ചെയ്തു.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
