ശബരിമലയിൽ ഓണം പൂജകൾക്കായി ഓഗസ്റ്റ് 24 ന് നട തുറക്കുന്നു
ശബരിമലയിൽ ഓണം പൂജകൾക്കായി ഓഗസ്റ്റ് 24 ന് നട തുറക്കുന്നു. ഓഗസ്റ്റ് 28 വരെയാണ് ദർശന സൗകര്യം. തിരുവോണ ദിവസം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഭക്തർക്കായി തിരുവോണസദ്യ ഒരുക്കും.
ശബരിമലയിൽ ഓണം പൂജകൾക്ക് നാളെ തുടക്കം; തിരുവോണദിവസം പ്രത്യേക സദ്യ
ശബരിമല: ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഓഗസ്റ്റ് 24-ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരുന്നതോടെ പൂജാചടങ്ങുകൾക്ക് തുടക്കമാകും.
ഉത്രാട ദിനമായ ഓഗസ്റ്റ് 25-ന് രാവിലെ 5 മണി മുതലാണ് ഭക്തർക്ക് ദർശനം അനുവദിക്കുക. തിരുവോണ നാളിൽ അയ്യപ്പഭക്തർക്കും ക്ഷേത്ര ജീവനക്കാർക്കുമായി വിപുലമായ തിരുവോണ സദ്യ ഒരുക്കിയിട്ടുണ്ട്. ഇത്തവണ മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് സദ്യയുടെ നടത്തിപ്പ് ചുമതല വഹിക്കുന്നത്.
ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും ശേഷം ഓഗസ്റ്റ് 28-ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
