പുനരുപയോഗ സംസ്കാരം വളർത്താൻ ജില്ലാ കളക്ടറുടെ ‘റീലൗ’ പദ്ധതിക്ക് തുടക്കമായി
എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ പുനരുപയോഗ സംസ്കാരം വളർത്താൻ റീലൗ പദ്ധതിക്ക് തുടക്കമായി. മാലിന്യ സംസ്കരണത്തിനും വിഭവ സംരക്ഷണത്തിനുമായി സ്വാപ്പ് ഷോപ്പുകൾ വരുന്നു.
പുനരുപയോഗ സംസ്കാരം വളർത്താൻ ജില്ലാ കളക്ടറുടെ ‘റീലൗ’ പദ്ധതിക്ക് തുടക്കമായി
എറണാകുളം: ജില്ലയിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ജനകീയ പങ്കാളിത്തവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ ‘റീലൗ പദ്ധതിക്ക് തുടക്കമായി.
ഒരിക്കൽ മാത്രം ഉപയോഗിച്ചതോ നിലവിൽ ഉപയോഗിക്കാത്തതോ ആയ, എന്നാൽ മറ്റൊരാൾക്ക് പ്രയോജനപ്പെടാവുന്നതുമായ വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിനും അവസരമൊരുക്കുകയാണ് ‘റീലൗ’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന വസ്തുക്കൾക്ക് പുതിയൊരു ഉപയോക്താവിലൂടെയും പുതിയൊരു ഉപയോഗത്തിലൂടെയും വീണ്ടും ജീവിതം നൽകുക എന്ന ആശയമാണ് പദ്ധതിയുടെ അടിസ്ഥാനം.
ഉത്പാദനവും ഉപഭോഗവും കുറയ്ക്കുക, പുനരുപയോഗം വർധിപ്പിക്കുക എന്ന സുസ്ഥിര മാലിന്യസംസ്‌കരണ സമീപനം പൊതുജനങ്ങളിലേക്കും പ്രത്യേകിച്ച് യുവതലമുറയിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിവിധ സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, കലാലയങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ‘റീലൗ’ ക്യാമ്പയിൻ നടപ്പാക്കുന്നത്. ജില്ലാ ശുചിത്വ മിഷനും കൊച്ചി സെന്റ് തെരേസാസ് കോളേജും ചേർന്നാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ലോഗോയും ബ്രാൻഡിംഗും കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് രൂപകൽപ്പന ചെയ്തത്.
പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ‘സ്വാപ്പ് ഷോപ്പുകളുടെ’ നിർമ്മാണവും തുടർനടത്തിപ്പും കുടുംബശ്രീ ജില്ലാ മിഷൻ നിർവഹിക്കും. പൊതുജനങ്ങൾക്ക് തങ്ങൾക്ക് ആവശ്യമില്ലാത്തതും എന്നാൽ മറ്റൊരാൾക്ക് ഉപയോഗപ്രദവുമായ വസ്തുക്കൾ കൈമാറാനും അവിടെനിന്ന് ആവശ്യമായ വസ്തുക്കൾ സ്വീകരിക്കാനും ഇതിലൂടെ അവസരമൊരുങ്ങും.
വസ്തുക്കൾ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്നതിനുപകരം അവയ്ക്ക് മറ്റൊരാളിലൂടെ പുതിയൊരു ഉപയോഗവും ജീവിതവും നൽകുന്ന സംസ്കാരം ജില്ലയിൽ വ്യാപകമാക്കുകയാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. പുനരുപയോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും വിഭവസംരക്ഷണത്തിനും ജനപങ്കാളിത്തത്തോടെയുള്ള സുസ്ഥിര മാലിന്യസംസ്‌കരണ സംസ്കാരം വളർത്തുന്നതിനും ‘റീലൗ’ പദ്ധതി വഴിയൊരുക്കും.
വേമ്പനാട്ട് കായലിൽ അസ്തമയം കാണാം ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് സർവീസ് ആലപ്പുഴയിൽ ആരംഭിച്ചു
കൊച്ചിയിലെ ബസുകളുടെ മത്സരയോട്ടത്തിന് തടയിടും മന്ത്രി സി.പി. ജോൺ
കാക്കനാട്ട് ഹോർട്ടികോർപ്പ് സംയോജിത പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു
പുനരുപയോഗ സംസ്കാരം വളർത്താൻ ജില്ലാ കളക്ടറുടെ ‘റീലൗ’ പദ്ധതിക്ക് തുടക്കമായി
പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറി അപകടം ഉടമയ്ക്കും മാനേജർക്കും കോടതി പിഴ ശിക്ഷ വിധിച്ചു
പെരിയാർ വാലി കനാൽ അറ്റകുറ്റപ്പണിക്ക് 10 കോടിയുടെ പദ്ധതി ശുചീകരണം വേഗത്തിലാക്കാൻ തീരുമാനം