ആറുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം പ്രതി സുനീഷ് പിടിയിൽ
ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി സുനീഷിനെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളോളം നീണ്ട പീഡനവിവരം പുറത്തറിഞ്ഞത് ചൈൽഡ് ലൈൻ ഇടപെടലിലൂടെയാണ്
പൂവാട്ട്പറമ്പിൽ ആറുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കോഴിക്കോട്: ആറുവയസ്സുകാരിയെ മാസങ്ങളോളം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് പിടിയിലായി. പൂവാട്ട്പറമ്പ് ആനകുഴിക്കര സ്വദേശി കുന്നുമ്മൽ വീട്ടിൽ സുനീഷ് (30) ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്.
2025 ജൂൺ മുതൽ 2026 ജനുവരി 9 വരെയുള്ള കാലയളവിൽ പ്രതി കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്.
മാവൂർ ഇൻസ്‌പെക്ടർ വിനേഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർമാരായ രമേഷ്, സലീം മുട്ടത്ത്, എസ്‌സിപിഒ ഷിബു ഓമശ്ശേരി, സിപിഒ വിഗിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
മാറാടിയിൽ ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
യൂത്തിന്റെ പ്ലാൻ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു
ലീഗൽ മെട്രോളജി വകുപ്പിന് 7 പുതിയ വാഹനങ്ങൾ മന്ത്രി അനൂപ് ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു
പള്ളിവാസലിലെ അഡ്വഞ്ചര് ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയര് ബലൂണ് പ്രവര്ത്തനം നിരോധിച്ചു
13 ജീവനുകൾ കവർന്ന ദുരന്തമുനമ്പ് ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു
ഓണാഘോഷ ഫണ്ട് കണക്കുകൾ ലഭ്യമല്ല മൂവാറ്റുപുഴ നഗരസഭയുടെ മറുപടി വിവാദത്തിൽ 
