തിരുവനന്തപുരം കാസർകോട് വന്ദേഭാരത് മെനു പരിഷ്കരിച്ചു മട്ടയരി ചോറും ബിരിയാണിയും ഇനി തീൻമേശയിൽ
തിരുവനന്തപുരം കാസർകോട്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ പരിഷ്കരിച്ച ഭക്ഷണ മെനു വിവരങ്ങൾ. വെജ്, നോൺ വെജ് വിഭാഗങ്ങളിലെ പുത്തൻ വിഭവങ്ങളെക്കുറിച്ച് അറിയാം.
തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് ഭക്ഷണ മെനു പരിഷ്കരിച്ചു; ഇനി പുത്തൻ രുചിക്കൂട്ടുകൾ
തിരുവനന്തപുരം-കാസർകോട്, മംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസുകളിൽ യാത്രക്കാർക്കായി പുത്തൻ ഭക്ഷണ മെനു അവതരിപ്പിച്ചു. യാത്രക്കാരുടെ താൽപ്പര്യങ്ങൾ പരിഗണിച്ച് മൂന്ന് വ്യത്യസ്ത തരം മെനുകളാണ് വിവിധ ദിവസങ്ങളിലായി ലഭ്യമാവുക. കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (CAFS) ആണ് പുതിയ മെനു തയ്യാറാക്കിയിരിക്കുന്നത്.
പ്രധാന വിഭവങ്ങൾ ഇങ്ങനെ:
ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും മൂന്ന് ഓപ്ഷനുകളാണ് പ്രധാനമായും ഉള്ളത്.
ഓപ്ഷൻ 1: നെയ്‌ച്ചോറ്, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, മിക്സ്ഡ് തോരൻ, ഫ്രൂട്ട് ട്രൈഫുൽ. (നോൺ വെജിൽ ചിക്കൻ കറി ലഭിക്കും).
ഓപ്ഷൻ 2: മട്ടയരി ചോറ്, 2 ചപ്പാത്തി, തീയൽ, വറുത്തരച്ച വെജ് കറി, അടപ്രഥമൻ. (നോൺ വെജിൽ മലബാർ ചിക്കൻ കറി. എക്സിക്യൂട്ടീവ് ക്ലാസിൽ മീൻ കറിയും ലഭ്യമാണ്).
ഓപ്ഷൻ 3: വെജ് ബിരിയാണി, മലബാർ പൊറോട്ട, ഗ്രീൻപീസ് കറി, ഉരുളക്കിഴങ്ങ് മസാല, സേമിയ പായസം. (നോൺ വെജിന് ചിക്കൻ ബിരിയാണി).
ബ്രേക്ക്ഫാസ്റ്റ് മെനു (രാവിലെ):
രാവിലെ നൽകുന്ന ഭക്ഷണത്തിലും വൈവിധ്യമാർന്ന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്:
ഇഡലി, വട, സാമ്പാർ, ഉണ്ണിയപ്പം.
ഇടിയപ്പം, കടലക്കറി, വട, ടീ കേക്ക്.
മിക്സ് വെജ് ഉപ്പുമാവ്, വട, സാമ്പാർ, ചട്ണി, വട്ടയപ്പം.
നോൺ വെജ് വിഭാഗത്തിൽ മുട്ട ചിക്കിയത് (Egg Scrambled), മുട്ട റോസ്റ്റ്, ബ്രഡ് റോൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്നാക്സ് വിഭാഗത്തിൽ ഇലയട, പരിപ്പുവട, കൊഴുക്കട്ട, കീരവട എന്നിവയും മാറി മാറി ലഭിക്കും.
കഴിഞ്ഞ രണ്ടാഴ്ചകളായി നടന്ന മീൽ ട്രയലുകൾക്ക് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സി.എ.എഫ്.എസ് കോർപറേറ്റ് ഷെഫ് സി. ഗുണശേഖർ അറിയിച്ചു.

