മലങ്കര ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മലങ്കര ഡാമിന്റെ ജലനിരപ്പ് താഴ്ത്തുന്നതിനായി ആറ് ഷട്ടറുകളും കൂടുതൽ ഉയർത്താൻ തീരുമാനം. പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.
തൊടുപുഴ: കാഞ്ഞാർ പാലത്തിന് സമാന്തരമായി നടപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ, മലങ്കര ഡാമിന്റെ ജലനിരപ്പ് +37.00 മീറ്ററിലേക്ക് താഴ്ത്താൻ തീരുമാനിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് +38.36 മീറ്ററാണ്.
ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഡാമിന്റെ ആറ് ഷട്ടറുകളും 200 സെന്റീമീറ്റർ വരെ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രണ്ട് ഷട്ടറുകൾ 150 സെന്റീമീറ്ററും ഒരു ഷട്ടർ 100 സെന്റീമീറ്ററും എന്ന നിലയിലാണ് തുറന്നിരിക്കുന്നത്.
ഡാമിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിനാൽ, തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നദികളിൽ ഇറങ്ങരുതെന്നും മലങ്കര ഡാം അസിസ്റ്റന്റ് എഞ്ചിനീയർ മുന്നറിയിപ്പ് നൽകി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
