മിസിസ് കേരള 2026 സീസൺ 8 ഗ്രാൻഡ് ഫിനാലെ നാളെ കളമശ്ശേരിയിൽ

എസ്പാനിയോ ഇവന്റ്‌സ് സംഘടിപ്പിക്കുന്ന മിസിസ് കേരള 2026 സീസൺ 8 ഗ്രാൻഡ് ഫിനാലെ നാളെ (നവംബർ 28) കളമശ്ശേരി എസ് ഡി സ്‌കേപ്‌സിൽ നടക്കും. 48 മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന ഫിനാലെയിൽ പ്രമുഖ സിനിമാ താരങ്ങൾ വിധികർത്താക്കളാകും.

മിസിസ് കേരള 2026 സീസൺ 8 ഗ്രാൻഡ് ഫിനാലെ നാളെ കളമശ്ശേരിയിൽ
മിസിസ് കേരള 2026 സീസൺ 8 ഗ്രാൻഡ് ഫിനാലെ നാളെ കളമശ്ശേരിയിൽ
മിസിസ് കേരള 2026 സീസൺ 8 ഗ്രാൻഡ് ഫിനാലെ നാളെ കളമശ്ശേരിയിൽ

മിസിസ് കേരള 2026 സീസൺ 8 ഗ്രാൻഡ് ഫിനാലെ നാളെ കളമശ്ശേരിയിൽ

കൊച്ചി: എസ്പാനിയോ ഇവന്റ്‌സ് സംഘടിപ്പിക്കുന്ന 'മിസിസ് കേരള 2026' സീസൺ 8 ഗ്രാൻഡ് ഫിനാലെ നാളെ (നവംബർ 28, ശനിയാഴ്ച) കളമശ്ശേരി എസ് ഡി സ്‌കേപ്‌സിൽ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന മത്സരം വൈകിട്ട് ആറ് മണിക്ക് സമാപിക്കും.

700 അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 48 ഫൈനലിസ്റ്റുകളാണ് അവസാന ഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കൈത്തറി സാരിയിലുള്ള പരിചയപ്പെടുത്തൽ റൗണ്ടോടെയാണ് ഫിനാലെയ്ക്ക് തുടക്കമാകുക. തുടർന്ന് ഗ്രൂപ്പ് പെർഫോമൻസും ചോദ്യോത്തര റൗണ്ടുകളും അരങ്ങേറും.

ചലച്ചിത്ര താരങ്ങളായ മീര വാസുദേവ്, ശരത് ദാസ്, കുക്കു പരമേശ്വരൻ, ജുവൽ മേരി, മിസിസ് കേരള 2017 ജേതാവ് സജിനാസ് സലീം എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. പ്രധാന കിരീടത്തിന് പുറമെ വിവിധ സബ്ടൈറ്റിൽ വിഭാഗങ്ങളിലെ വിജയികളെയും ചടങ്ങിൽ ആദരിക്കും.

ടൂത്ത്കെയർ ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. സമോറ, കേശ ഹെയർ ഓയിൽ, സജാസ് ബൊട്ടീക്ക്, ഷോപ്പ് 365 ഡേയ്സ് എന്നിവർ പവേർഡ് ബൈ പാർട്ണർമാരാണ്. ബ്ലാക്ക് ടുലിപ് ഫ്ലവേഴ്സ്, ഡോ. മറീന വർഗീസ്, പാറക്കാട്ട് ജ്വൽസ്, സമാരിട്ടൻ ഹോസ്പിറ്റൽ പഴങ്ങനാട്, ഫെർമാറ്റ്സ് ഇന്റർനാഷണൽ മ്യൂസിക് അക്കാദമി എന്നിവർ അസോസിയേറ്റ് സ്പോൺസർമാരും, ബ്ലാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ് മാർക്കറ്റിങ് പാർട്ണറുമാണ്.

എസ്പാനിയോ ഇവന്റ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അൻവർ എ.ടി. ആണ് ഷോ ഡയറക്ടർ. ഡാലു കൃഷ്ണദാസ് ഗ്രൂമിങ്ങിനും കൊറിയോഗ്രഫിക്കും നേതൃത്വം നൽകും. ഷാജി പട്ടിക്കരയാണ് പ്രോഗ്രാം കോർഡിനേറ്റർ.