പെരിയാറിൽ നിന്ന് മണൽ കടത്തൽ ലോറിയും ഡ്രൈവറും പോലീസിന്റെ പിടിയിൽ
പെരിയാറിൽ നിന്ന് അനധികൃതമായി വാരിയ മണലുമായി കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറി ആലുവ പോലീസ് പിടികൂടി. തലയോലപ്പറമ്പ് സ്വദേശിയായ ഡ്രൈവർ ധനേഷ് മുരളീധരൻ അറസ്റ്റിൽ.
പെരിയാറിൽ നിന്ന് മണൽ കടത്തൽ: ഡ്രൈവർ ആലുവയിൽ അറസ്റ്റിൽ; ലോറിയും മണലും പിടിച്ചെടുത്തു
ആലുവ: പെരിയാറിൽ നിന്ന് അനധികൃതമായി വാരി കടത്തുകയായിരുന്ന ഒരു ലോഡ് മണലുമായി ലോറി ഡ്രൈവർ ആലുവ പോലീസിന്റെ പിടിയിലായി. തലയോലപ്പറമ്പ് കരിപ്പാടൻ പുത്തൻപുരയിൽ വീട്ടിൽ ധനേഷ് മുരളീധരൻ (38) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. പെരിയാറിൽ നിന്ന് മണൽ വാരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസിന്റെ പ്രത്യേക സംഘം വാഹനത്തെ പിന്തുടരുകയായിരുന്നു. മഹിളാലയം പാലത്തിന് സമീപത്തു വച്ചാണ് പോലീസ് വാഹനം തടഞ്ഞു നിർത്തി പിടികൂടിയത്. വാരിയ മണൽ കൊല്ലം ഭാഗത്തേക്ക് കടത്താനായിരുന്നു പ്രതിയുടെ പദ്ധതി എന്ന് പോലീസ് പറഞ്ഞു.
ഡി വൈ എസ് പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർ പി. എം. ഷമീർ, എസ്. ഐ. രഞ്ജിത്ത് മാത്യു, സി. പി. ഒ. മാരായ എസ്. അഖിൽ, സ്റ്റാൻലി വർഗീസ്, ഹരികൃഷ്ണൻ, എം. എസ്. അതുൽ, അനന്തു എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പ്രദേശത്ത് അനധികൃത മണൽ വാരലും കടത്തും നടത്തുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആലുവ പോലീസ് വ്യക്തമാക്കി.
കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി കീഴ്മാട് ചരിത്രനേട്ടം
ടൈറ്റാൻസ് ട്രെയിലർ പുറത്തിറങ്ങി ജയസൂര്യയും വിനായകനും ഒന്നിക്കുന്നു
ആരംഭം ഒരു അൽബാനിയോ കഥ ഓഡിയോ പ്രകാശനം മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം:സിനിമയുടെ പൂജ തൃശ്ശൂരിൽ നടന്നു
പെരിയാറിൽ നിന്ന് മണൽ കടത്തൽ ലോറിയും ഡ്രൈവറും പോലീസിന്റെ പിടിയിൽ
ആമ്പത്തോട് പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് വി. ഡി. സതീശൻ