മാലിന്യം വളമാക്കി ലോ കോളേജ് വിദ്യാർത്ഥികൾ കർഷകദിനത്തിൽ ഗ്രീൻ ഗ്രോ വിപണിയിൽ
എറണാകുളം ഗവൺമെന്റ് ലോ കോളേജിലെ ജൈവമാലിന്യങ്ങളിൽ നിന്ന് നിർമ്മിച്ച ഗ്രീൻ ഗ്രോ ജൈവവളം കർഷകദിനത്തിൽ വിപണിയിലെത്തിച്ച് എൻ.എസ്.എസ് യൂണിറ്റ്. ടി.ജെ വിനോദ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.
കർഷകദിനത്തിൽ മാതൃകയായി എറണാകുളം ലോ കോളേജ് എൻ.എസ്.എസ്; 'ഗ്രീൻ ഗ്രോ' ജൈവവളം വിപണിയിലിറക്കി
കൊച്ചി: ക്യാമ്പസിലെ ജൈവമാലിന്യങ്ങൾ പൂർണ്ണമായും വളമാക്കി മാറ്റി വിപണിയിലെത്തിച്ച് എറണാകുളം ഗവൺമെന്റ് ലോ കോളേജിലെ എൻ.എസ്.എസ് കൂട്ടായ്മ. 'എൻ.എസ്.എസ് ഗ്രീൻ ഗ്രോ' എന്ന് പേരിട്ടിരിക്കുന്ന ജൈവവളത്തിന്റെ വിതരണോദ്ഘാടനം കർഷകദിനത്തിൽ കോളേജ് അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ എറണാകുളം എം.എൽ.എ ടി.ജെ വിനോദ് നിർവഹിച്ചു.
ഉറവിട ജൈവമാലിന്യ പരിപാലനത്തിൽ മലയാളികളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ എറണാകുളം ഗവൺമെന്റ് ലോ കോളേജ് മികച്ചൊരു മാതൃകയാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. മാലിന്യ സംസ്കരണത്തിൽ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ പൊതുസമൂഹത്തിന് ഇതൊരു വലിയ സന്ദേശമാണെന്നും, സാമ്പത്തിക ലാഭത്തിനേക്കാൾ ഉപരി പുതിയ തലമുറ ഇത്തരം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലേക്ക് കടന്നുവരുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിത കേരളം മിഷന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും (IOC) സഹകരണത്തോടെ കോളേജിൽ സ്ഥാപിച്ച ബയോ കമ്പോസ്റ്റർ ബിന്നുകൾ ഉപയോഗിച്ചാണ് ജൈവവളം ഉൽപ്പാദിപ്പിക്കുന്നത്. കോളേജ് എൻ.എസ്.എസ് 22-ാം യൂണിറ്റിലെ വോളണ്ടിയർമാരാണ് ഇതിന്റെ സമ്പൂർണ്ണ പരിപാലനം നടത്തുന്നത്.
കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു മോൾ വി.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സീന ഗോകുലൻ 'ഗ്രീൻ ഗ്രോ' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ആദ്യവള വിതരണം ഡിവിഷൻ കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ നിർവഹിച്ചു.
ഹരിത കേരളം മിഷൻ കോർപ്പറേഷൻ കോഡിനേറ്റർ നിസ്സാ നിഷാദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ലക്ഷ്മി ജി.ആർ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറിമാരായ ആദിത്യ കൃഷ്ണ, ജൈത്ര കെ, തീർത്ഥ എൻ, അഞ്ജന റീജ രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
