പെരുമ്പാവൂരിൽ ഇരുചക്രവാഹന മോഷണം ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂരിൽ എൻഫീൽഡും സ്കൂട്ടറുകളും മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയായ നിരുപം സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി, എടത്തല മോഷണങ്ങളിലും ഇയാൾക്ക് പങ്കുണ്ട്.
പെരുമ്പാവൂരിൽ ഇരുചക്രവാഹന മോഷണം: ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: മേഖലയിൽ തുടർക്കഥയായ ഇരുചക്രവാഹന മോഷണ കേസുകളിൽ ഇതരസംസ്ഥാന തൊഴിലാളി പെരുമ്പാവൂർ പോലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ ഡാർജിലിംഗ് സ്വദേശി നിരുപം സിംഗ് (28) ആണ് അറസ്റ്റിലായത്.
ഒരാഴ്ചയ്ക്കിടെ പെരുമ്പാവൂർ ഭാഗത്തുനിന്ന് ഒരു റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളും ഒരു സ്കൂട്ടറും മോഷ്ടിച്ച കേസ്സിലാണ് ഇയാൾ പോലീസിന്റെ വലയിലാകുന്നത്. മോഷണം നടന്ന സ്ഥലങ്ങളിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ കളമശ്ശേരിയിൽ നിന്ന് ഒരു സ്കൂട്ടറും ആലുവ എടത്തലയിലെ ഒരു വീട്ടിൽ കയറി മോഷണം നടത്തിയതും ഇയാളാണെന്ന് വ്യക്തമായിട്ടുണ്ട്. പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.വി. അരുൺദേവ്, എസ്.ഐമാരായ മാർട്ടിൻ ജോസഫ്, കെ.ടി. അനിൽ, എ.എസ്.ഐമാരായ എം.ബി. സുബൈർ, കെ.കെ. ശ്രീജ, കെ.ആർ. സുധീർ, എ.ജി. രതി, സീനിയർ സി.പി.ഒമാരായ ബിനീഷ് ചന്ദ്രൻ, മുഹമ്മദ് ഷാൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
