വൈസ് മെൻ ഇന്റർനാഷണൽ സ്പോർട്സ് മീറ്റ് 2026 കോതമംഗലത്ത് നടന്നു
വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ സ്പോർട്സ് മീറ്റ് 2026 ആവേശകരമായി നടന്നു
വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ സ്പോർട്സ് മീറ്റ് 2026 ആവേശകരമായി നടന്നു
കൊച്ചി: വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് 2026 കോതമംഗലത്ത് ആവേശകരമായി സമാപിച്ചു. ഡിസ്ട്രിക്റ്റ് 7-ന്റെ നേതൃത്വത്തിൽ കോതമംഗലം മാർ ബേസിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന കായിക മാമാങ്കത്തിൽ ഇടുക്കി, എറണാകുളം ജില്ലകളിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി 600-ഓളം കായിക താരങ്ങൾ പങ്കെടുത്തു.
വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ഇലക്റ്റ് റവ. ഡോ. ജോഹാൻ വിൽഹം കായികമേള ഉദ്ഘാടനം ചെയ്തു. റീജിയണൽ ഡയറക്ടർ പി.ജെ. കുര്യാച്ചൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം.എൽ.എ. പതാക ഉയർത്തിയതോടെ മത്സരങ്ങൾക്ക് തുടക്കമായി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. റോയി വർഗീസ് ഐ.ആർ.എസ്. മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു.
ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ്, ഏരിയ പ്രസിഡന്റ് അഡ്വ. ബാബു ജോർജ്, വി.എസ്. രാധാകൃഷ്ണൻ, സാജു എം. കറുത്തേടം, സിന്ധു തോമസ്, ബിനോയി പൗലോസ്, ജോസഫ് കോട്ടൂരാൻ, മാത്യൂസ് എബ്രഹാം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. തദ്ദേശ സ്വയംഭരണ പ്രതിനിധികളായ മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.
സ്പോർട്സ് മീറ്റ് ചെയർമാൻ ലൈജു ഫിലിപ്പ്, കോ-ഓർഡിനേറ്റർ ജോർജ് എടപ്പാറ, ടോമി ചെറുകാട്, ബിനോയ് പോൾ, മിൽസൺ ജോർജ്, സിജോ ജേക്കബ്, ഡാനിയേൽ സി. ജോൺ, റെജി എം. ജോർജ്, ബിനോയി ടി. എന്നിവർ കായികമേളയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങൾ കാണാൻ വലിയൊരു ജനക്കൂട്ടവും ഗ്രൗണ്ടിലെത്തിയിരുന്നു.

