ചേരാനല്ലൂർ കാക്കനാട് പ്രിയദർശിനി കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി

ചേരാനല്ലൂർ കാക്കനാട് റൂട്ടിൽ സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് ഹൈബി ഈഡൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. വിവരങ്ങൾ അറിയാം.

ചേരാനല്ലൂർ കാക്കനാട് പ്രിയദർശിനി കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി
പ്രിയദർശിനി ബസിന്റെ ചേരാനല്ലൂർ–കാക്കനാട് സർവീസ് ആരംഭിച്ചു. ചേരാനല്ലൂർ സെന്റ് മേരീസ് ചർച്ചിന് മുന്നിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
ചേരാനല്ലൂർ കാക്കനാട് പ്രിയദർശിനി കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി

​ചേരാനല്ലൂരിന് പുതിയ യാത്രാസൗകര്യം; പ്രിയദർശിനി കെഎസ്ആർടിസി സർവീസിന് തുടക്കമായി

ചേരാനല്ലൂർ: ചേരാനല്ലൂരിലെ യാത്രാക്ലേശത്തിന് പരിഹാരമായി സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചേരാനല്ലൂർ–കാക്കനാട് സർവീസ് ആരംഭിച്ചു. ചേരാനല്ലൂർ സെന്റ് മേരീസ് ചർച്ചിന് മുന്നിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

​പ്രദേശത്തെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നടത്തിയ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് സർവീസ് യാഥാർത്ഥ്യമായതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. ചേരാനല്ലൂരിൽ നിന്ന് കാക്കനാട് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് സൗകര്യപ്രദമായ യാത്രാസംവിധാനം ഒരുക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു.

​സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ചേരാനല്ലൂരിലെ നിരവധി കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമാകും. പ്രത്യേകിച്ച് ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾക്കായി കാക്കനാട് മേഖലയിലേക്ക് ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഈ സർവീസ് വലിയ ആശ്വാസമാകും. ചേരാനല്ലൂരിന്റെ യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും എം.എൽ.എ വ്യക്തമാക്കി.

​ചടങ്ങിൽ ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസ്, റവ. ഫാ. ഡേവിസ് മാടവന, ആൽബർട്ട് അമ്പലത്തിങ്കൽ, ജിസ്മി ജറാൾഡ്, കെ.ജി. രാജേഷ്, വിൻസി ഡയറീസ്, ഐഷ കരീം, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.