പത്മഭൂഷൺ പുരസ്‌കാര നിറവിൽ മമ്മൂട്ടി വസതിയിലെത്തി അഭിനന്ദനം അറിയിച്ച് മേയറും ഡെപ്യൂട്ടി മേയറും
പത്മഭൂഷൺ പുരസ്‌കാര നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നേരിട്ടെത്തി ആദരിച്ച് കൊച്ചി നഗരസഭ.
പത്മഭൂഷൺ തിളക്കത്തിൽ മമ്മൂട്ടി; വികസന കാഴ്ചപ്പാടുകൾ പങ്കുവെച്ച് മെഗാസ്റ്റാർ, നഗരസഭയ്ക്ക് പൂർണ്ണ പിന്തുണ
കൊച്ചി: പത്മഭൂഷൺ പുരസ്‌കാര നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നേരിട്ടെത്തി ആദരിച്ച് കൊച്ചി നഗരസഭ. മേയർ വി.കെ. മിനിമോളും ഡെപ്യൂട്ടി മേയർ ദീപക് ജോയിയും മമ്മൂട്ടിയുടെ വസതിയിലെത്തി നഗരസഭയുടെ അഭിനന്ദനങ്ങളും സ്നേഹവും അറിയിച്ചു. കേവലം ഒരു സൗഹൃദ സന്ദർശനത്തിനപ്പുറം, കൊച്ചി നഗരത്തിന്റെ വികസനത്തെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്കും ഈ കൂടിക്കാഴ്ച വേദിയായി.
ഏകദേശം ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ നഗരസഭയുടെ '50 ദിന കർമ പദ്ധതി'യെക്കുറിച്ച് മമ്മൂട്ടി വിശദമായി ചോദിച്ചറിഞ്ഞു. നഗരവാസികൾക്കായി കൂടുതൽ തുറസ്സായ ഇടങ്ങൾ (Open Spaces) ഒരുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി നേരിടുന്ന പ്രധാന വെല്ലുവിളിയായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളും അദ്ദേഹം മേയറുമായി പങ്കുവെച്ചു. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് തന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
