അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം കുപ്രസിദ്ധ മോഷ്ടാവ് മൂവാറ്റുപുഴയിൽ പിടിയിൽ
അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി.
അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം: കുപ്രസിദ്ധ മോഷ്ടാവ് മൂവാറ്റുപുഴയിൽ പിടിയിൽ
മൂവാറ്റുപുഴ: അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കോട്ടപ്പടി പുഞ്ചക്കര പരുത്തേലി വീട്ടിൽ രാജൻ (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മുളവൂർ ജോൺപടി ഭാഗത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ പൂട്ട് തകർത്ത് അകത്തുകയറി മോഷണം നടത്തിയ കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജൻ ദീർഘകാലമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
വിവിധ പോലീസ് സ്റ്റേഷനുകളിലായി ഭവനഭേദനം, മോഷണം, പിടിച്ചുപറി തുടങ്ങി ഒട്ടേറെ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. മൂവാറ്റുപുഴ പോലീസ് സബ് ഇൻസ്പെക്ടർ സുമിത എസ്.എന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ 
