ചരിത്രം വെള്ളിത്തിരയിലേക്ക് ക്നായി തൊമ്മൻ സിനിമയാകുന്നു, വിജി തമ്പി നായകൻ
ചരിത്രപുരുഷനായ ക്നായി തൊമ്മന്റെ ജീവിതം സിനിമയാകുന്നു. പ്രസാദ് വാളച്ചേരിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജി തമ്പിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രീകരണം നവംബർ 26 ന് വാഗമണ്ണിൽ ആരംഭിക്കും.
ക്നായി തൊമ്മൻ ചലച്ചിത്രമാകുന്നു; വിജി തമ്പി നായകൻ, സംവിധാനം പ്രസാദ് വാളച്ചേരിൽ
കൊച്ചി: ചരിത്രപുരുഷനായ ക്നായി തൊമ്മന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. പ്രശസ്ത സംവിധായകൻ വിജി തമ്പി കേന്ദ്ര കഥാപാത്രമായ ക്നായി തൊമ്മനെ അവതരിപ്പിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ ശിഷ്യനായ പ്രസാദ് വാളച്ചേരിലാണ് സംവിധാനം ചെയ്യുന്നത്. മേൽക്കാരപ്പുറത്ത് പിക്ച്ചേഴ്സിന്റെ ബാനറിൽ ടോമി മേൽക്കാരപ്പുറത്താണ് ചിത്രം നിർമ്മിക്കുന്നത്.
കനാൻ ദേശത്തുനിന്നും കച്ചവട ആവശ്യാർത്ഥം ഇന്ത്യയിലെത്തിയ വ്യക്തിയാണ് ക്നായി തൊമ്മൻ. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളും മലഞ്ചരക്കുകളും വാങ്ങി പകരം എണ്ണയും മറ്റ് വസ്തുക്കളും ഇവിടേക്ക് എത്തിക്കുന്ന വ്യാപാരമായിരുന്നു അദ്ദേഹത്തിന്റേത്. തോമാശ്ലീഹാ വഴി ക്രിസ്തുമതം സ്വീകരിച്ച ഇവിടുത്തെ വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷകൾ നൽകാൻ വൈദികരില്ലാത്ത സാഹചര്യം ഉണ്ടായപ്പോൾ, കനാൻ ദേശത്തെ സഭാ മേലധ്യക്ഷന്മാരുടെ നിർദ്ദേശപ്രകാരം ഒരു സംഘം വൈദികരുമായി പായ്ക്കപ്പലിൽ അദ്ദേഹം കേരളത്തിലെത്തി. അന്നത്തെ ഭരണാധികാരിയായിരുന്ന ചേരമാൻ പെരുമാൾ ഇവരെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കേരളത്തിൽ ക്നായി തൊമ്മൻ നടത്തിയ പ്രവർത്തനങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവൽക്കരിക്കുന്നത്.
ചരിത്ര പശ്ചാത്തലത്തിലുള്ള കഥയാണെങ്കിലും എല്ലാവിധ വാണിജ്യ ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റർടൈനറായിട്ടാണ് ചിത്രം ഒരുക്കുന്നത്. വിജി തമ്പിക്കൊപ്പം സജി സോമൻ, അംബിക, മല്ലിക സുകുമാരൻ, മുരളി മോഹൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, ഇബ്രാഹിം കുട്ടി, ഇസഹാക്ക്, ജയൻ ചേർത്തല, ചാലി പാല, ആലപ്പി അഷ്റഫ്, ജോസഫ് ചാവറ, സൈമൺ പാറക്കൽ, തോമസ് സംക്രാന്തി, ആശിഷ് അലക്സ്, ശ്രീദർശൻ, സന്തോഷ് കുമാർ നാട്ടകം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ക്‌നാനായ സമൂഹത്തിന്റെ മൂലകഥയെ ആസ്പദമാക്കി കുമരകം ബാബുരാജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗോകുലും എഡിറ്റിംഗ് പി.സി. മോഹനും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: ആന്റണി ഏലൂർ, പി.ആർ.ഒ: വാഴൂർ ജോസ്. നവംബർ 26-ന് വാഗമണ്ണിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ മറ്റ് പ്രധാന ലൊക്കേഷനുകൾ പാലക്കാട്, ചേർത്തല എന്നിവയാണ്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
