ജടായു ശിൽപത്തിന് ആദരവ് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്

ചടയമംഗലം ജടായു ശിൽപത്തിന് ആദരസൂചകമായി കേരള തപാൽ സർക്കിൾ പ്രത്യേക തപാൽ കവർ പുറത്തിറക്കി. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിങ് കവർ പ്രകാശനം ചെയ്തു

ജടായു ശിൽപത്തിന് ആദരവ് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്
ചടയമംഗലം ജടായു ശിൽപത്തിന് ആദരസൂചകമായി കേരള തപാൽ സർക്കിൾ പ്രത്യേക തപാൽ കവർ പുറത്തിറക്കി. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിങ് കവർ പ്രകാശനം ചെയ്തു

ചടയമംഗലം ജടായു ശിൽപത്തിന് ആദരവ്; പ്രത്യേക തപാൽ കവർ പുറത്തിറക്കി കേരള തപാൽ സർക്കിൾ

​കൊല്ലം: ചടയമംഗലത്തെ ജടായു ശിൽപത്തോടുള്ള ആദരസൂചകമായി കേരള തപാൽ സർക്കിൾ പ്രത്യേക തപാൽ കവർ പുറത്തിറക്കി. ജടായുപ്പാറയുടെ (ജടായു എർത്ത്സ് സെന്റർ) സാംസ്കാരികവും പുരാണപരവും വിനോദ സഞ്ചാരപരവുമായ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ തപാൽ കവർ. കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിങ് തപാൽ കവർ പ്രകാശനം ചെയ്തു. ജടായു ശിൽപത്തിന്റെ മുന്നിൽ വച്ച് കവർ പ്രകാശനം നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജടായു ശിൽപം പ്രകൃതി സൗന്ദര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.  

​ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടന പ്രസംഗം നടത്തി. ഇന്ത്യ പോസ്റ്റ് പ്രത്യേക തപാൽ കവർ പുറത്തിറക്കിയത് ജടായു ശിൽപത്തിന്റെ ചരിത്രപ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കുമെന്നും ആഗോള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രകാശനച്ചടങ്ങിൽ കൊല്ലം ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് എം.ബിന്ദു സ്വാഗതം ആശംസിച്ചു. ജടായു എർത്ത്സ് സെന്റർ ചെയർമാൻ രാജീവ് അഞ്ചൽ അധ്യക്ഷത വഹിച്ചു. ചടയമംഗലം എംഎൽഎ എം.എം.നസീർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.