വയനാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവ് ഫെബ്രുവരി 23 ന് ഇന്റർവ്യൂ

വയനാട് മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ്, ട്യൂട്ടർ ഒഴിവുകളിലേക്ക് കരാർ നിയമനം. ശമ്പളം 52,000 രൂപ.

വയനാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവ് ഫെബ്രുവരി 23 ന് ഇന്റർവ്യൂ
വയനാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവ്; ഫെബ്രുവരി 23-ന് ഇന്റർവ്യൂ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒഴിവ്: ഫെബ്രുവരി 23-ന് ഇൻ്റർവ്യൂ

​മാനന്തവാടി: വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

​എം.ബി.ബി.എസ് (MBBS) ബിരുദവും ടി.സി.എം.സി (TCMC) അല്ലെങ്കിൽ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിര രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC, Degree, Mark lists), പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ, പാൻ കാർഡ്, വയസ്സ് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഫെബ്രുവരി 23-ന് രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.