ഇടുക്കി ആയുഷ് മിഷനിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
നാഷണൽ ആയുഷ് മിഷൻ ഇടുക്കി ജില്ലയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കരാർ നിയമനം. ഫെബ്രുവരി 18 ന് തൊടുപുഴയിൽ അഭിമുഖം നടക്കും.
ഇടുക്കി ആയുഷ് മിഷനിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം; അഭിമുഖം നാളെ
തൊടുപുഴ: നാഷണല്‍ ആയുഷ് മിഷന്‍ (NAM) ഇടുക്കി ജില്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഭിമുഖം ഇന്ന് (ഫെബ്രുവരി 18, ബുധനാഴ്ച) രാവിലെ 10.30-ന് നടക്കും.
തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസിലാണ് അഭിമുഖം നടക്കുക. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം നിശ്ചിത സമയത്ത് ഓഫീസില്‍ ഹാജരാകണം. 20-ല്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ എത്തിയാൽ ഇന്റര്‍വ്യൂവിനൊപ്പം എഴുത്ത് പരീക്ഷയും നടത്തിയായിരിക്കും നിയമനം നിശ്ചയിക്കുക.
യോഗ്യതകൾ
യുജിസി അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എം.എസ്‌സി (ക്ലിനിക്കല്‍ സൈക്കോളജി) അല്ലെങ്കില്‍ തത്തുല്യമായ മറ്റേതെങ്കിലും യോഗ്യത.
കേരള സർക്കാർ സർവകലാശാലകളിൽ നിന്നോ ദേശീയ സ്ഥാപനങ്ങളിൽ നിന്നോ സൈക്കോളജിയില്‍ എം.എ/എം.എസ്.സി ബിരുദം.
ആര്‍സിഎല്‍ (RCI) അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ (2 വര്‍ഷത്തെ കോഴ്സ്).
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (RCI) 'ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്' ആയിട്ടുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

