വൻതാരയിൽ നിന്ന് രാജകീയ വരവ് തലസ്ഥാന മൃഗശാലയ്ക്ക് അഴകായി മൂന്ന് സീബ്രകൾ

ഗുജറാത്തിലെ വൻതാരയിൽ നിന്ന് മൂന്ന് സീബ്രകളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. 9 വർഷത്തിന് ശേഷമാണ് തലസ്ഥാന മൃഗശാലയിൽ വീണ്ടും സീബ്രകളെത്തുന്നത്.

വൻതാരയിൽ നിന്ന് രാജകീയ വരവ് തലസ്ഥാന മൃഗശാലയ്ക്ക് അഴകായി മൂന്ന് സീബ്രകൾ
ഗുജറാത്തിലെ വൻതാരയിൽ നിന്ന് മൂന്ന് സീബ്രകളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു.
വൻതാരയിൽ നിന്ന് രാജകീയ വരവ് തലസ്ഥാന മൃഗശാലയ്ക്ക് അഴകായി മൂന്ന് സീബ്രകൾ
വൻതാരയിൽ നിന്ന് രാജകീയ വരവ് തലസ്ഥാന മൃഗശാലയ്ക്ക് അഴകായി മൂന്ന് സീബ്രകൾ
വൻതാരയിൽ നിന്ന് രാജകീയ വരവ് തലസ്ഥാന മൃഗശാലയ്ക്ക് അഴകായി മൂന്ന് സീബ്രകൾ

ഓണസമ്മാനം ഒമ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളെത്തി

തിരുവനന്തപുരം: ഒമ്പത് വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തിരുവനന്തപുരം മൃഗശാലയിലേക്ക് മൂന്ന് പുതിയ സീബ്രകളെ എത്തിച്ചു. ഗുജറാത്തിലെ വൻതാരയിലെ (ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ) നിന്നാണ് രണ്ടു പെൺസീബ്രകളെയും ഒരു ആൺസീബ്രയെയും റോഡ് മാർഗം തിരുവനന്തപുരത്ത് എത്തിച്ചത്. ഇതോടെ വരുന്ന ഓണക്കാലത്ത് മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് പുതിയ അതിഥികൾ മികച്ച ദൃശ്യവിരുന്നാകും.

​രണ്ടര ദിവസം നീണ്ട യാത്രയ്‌ക്കൊടുവിൽ പ്രത്യേക അനിമൽ ആംബുലൻസിലാണ് വെറ്ററിനറി സർജൻ ഉൾപ്പെടുന്ന 13 അംഗ സംഘം സീബ്രകളെ തലസ്ഥാനത്ത് എത്തിച്ചത്. മാർഗതടസങ്ങൾ ഒഴിവാക്കാൻ കേരള അതിർത്തിയിൽ നിന്ന് പോലീസ് പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് ഇവരെ മൃഗശാലയിലേക്ക് ആനയിച്ചത്. മൂന്ന് വയസുള്ള രണ്ട് പെൺസീബ്രകളും അഞ്ച് വയസുള്ള ഒരു ആൺസീബ്രയുമാണ് സംഘത്തിലുള്ളത്.

​സീബ്രകളെ കാണുന്നതിനായി സന്ദർശകർക്കുള്ള കവാടം ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ തുറന്നു നൽകി. കുട്ടികളുടെയും സന്ദർശകരുടെയും നിരന്തരമായ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായതെന്നും മൃഗശാലയ്ക്ക് ഇതൊരു ഓണസമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ അതിഥികൾക്ക് പേരിടുന്ന കാര്യം പരിഗണനയിലാണെന്ന് മൃഗശാല സൂപ്രണ്ട് ടി.വി. അനിൽ കുമാർ അറിയിച്ചു.

​യാത്രയുടെ നേരിയ ക്ഷീണമൊഴിച്ചാൽ സീബ്രകൾ പൂർണ ആരോഗ്യവാന്മാരാണെന്ന് വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ വ്യക്തമാക്കി. മൃഗശാലയിൽ സന്ദർശകർക്ക് കാണാൻ തടസമില്ലാത്ത വിധം 21 ദിവസത്തെ തുറന്ന ക്വാറന്റൈനാണ് ഇവയ്ക്ക് നിശ്ചയിച്ചിട്ടുള്ളത്. സീബ്രകൾക്ക് പകരമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും.

​2017-ൽ 'സീത' എന്ന സീബ്ര പ്രായാധിക്യം മൂലം ചത്തതിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ സീബ്രകൾ ഉണ്ടായിരുന്നില്ല. 2002-ൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്നാണ് സീതയെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നത്.