കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കളക്ടർ നേരിട്ടിറങ്ങി 16 കടകളിൽ പരിശോധന, മൂന്നിടത്ത് ക്രമക്കേട്
ഓണത്തോടനുബന്ധിച്ച് വിലക്കയറ്റവും കരിഞ്ചന്തയും തടയാൻ ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. മൂന്ന് കടകളിൽ ക്രമക്കേട് കണ്ടെത്തി.
കളക്ടറുടെ മിന്നൽ പരിശോധന: ഓണവിപണിയിൽ മൂന്ന് കടകളിൽ ക്രമക്കേട് കണ്ടെത്തി; നടപടി കടുപ്പിക്കും
ഇടുക്കി: ഓണത്തിനോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റവും കരിഞ്ചന്തയും തടയാൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, പോലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പുകളെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് വിവിധ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തുന്നത്.
കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 16 കടകളിൽ മൂന്നിടത്ത് ക്രമക്കേടുകൾ കണ്ടെത്തി. അളവുതൂക്കത്തിലെ മാറ്റങ്ങൾ, വ്യാജ ഉത്പന്നങ്ങളുടെ വിൽപന, പൂഴ്ത്തിവെപ്പ് എന്നിവ തടയുകയാണ് ലക്ഷ്യം. മായം ചേർത്ത ഭക്ഷണസാധനങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിപണിയിൽ കൃത്രിമത്വം കാണിക്കുന്നത് തടയാൻ വ്യാപാരി സമൂഹത്തിന്റെ ഭാഗത്തുനിന്ന് പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും വരുംദിവസങ്ങളിലും താലൂക്ക് തലങ്ങളിൽ പരിശോധന തുടരുമെന്നും കളക്ടർ വ്യക്തമാക്കി.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
