എൽഡിഎഫ് വരും മൂവാറ്റുപുഴ വളരും

എൽഡിഎഫ് വരും  മൂവാറ്റുപുഴ വളരും
എൽഡിഎഫ് വരും മൂവാറ്റുപുഴ വളരും
എൽഡിഎഫ് വരും  മൂവാറ്റുപുഴ വളരും

മൂവാറ്റുപുഴ

മൂവാറ്റുപുഴ നഗരസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് 

പ്രകടനപത്രിക ''എൽഡിഎഫ് വരും

മൂവാറ്റുപുഴ വളരും '' 

പുറത്തിറക്കി. മൂവാറ്റുപുഴയുടെ സമഗ്രമായ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള ഒരു വികസന രേഖയായാണ് പ്രകടനപത്രിക തയ്യാറാക്കിയിട്ടുള്ളത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി സൂപ്പർ സ്പെഷ്യാലിറ്റിയാക്കി ഉയർത്തും

ടൗണിൽ മൾട്ടിലെവൽ പാർക്കിംഗ് കോംപ്ലക്സ് നിർമ്മിയ്ക്കും. ശബരിമല ഇടത്താവളം പദ്ധതിയിൽ മൂവാറ്റുപുഴയെ ഉൾപ്പെടുത്തും.

പ്രീമെട്രിക് ഹോസ്‌റ്റൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലായി ഉയർത്തി കെട്ടിടം നിർമ്മിക്കും.

ഷീ ലോഡ്‌ജ്, പൊതുശ്‌മശാനം ആറ് മാസത്തിനകം പൂർണ്ണമായി പ്രവർത്തനസജ്ജമാക്കും.

വിപുലമായ പാർക്കിംഗ് സൗകര്യത്തോടു കൂടിയ എ സി ടൗൺഹാൾ, അനുബന്ധ ഷോപ്പിംഗ് മാൾ സ്ഥാപിയ്ക്കും.

ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും നഗരസഭ പ്രവർത്തനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും വിപുലമായ പാർക്കിംഗ് സൗകര്യത്തോടു കൂടിയ പുതിയ നഗരസഭ ഓഫീസ് നിർമ്മിക്കും.

എല്ലാ ഭവനരഹിതർക്കും വീട്, ഭൂരഹിതർക്ക് ഫ്ളാറ്റ് നിർമ്മിച്ച് ലൈഫ് പദ്ധതി പൂർത്തീകരിക്കും.

വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് വ്യാപാരികളെ രക്ഷിക്കാൻ വിപുലമായ ഗോഡൗൺ സൗകര്യത്തോടു കൂടിയ ബഹുനില മാർക്കറ്റ് ആരംഭിക്കും. വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്ഥിരം സംവിധാനം ഉണ്ടാക്കും.

തകർന്നു കിടക്കുന്ന മുനിസിപ്പൽ റോഡുകൾ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കും. മൂവാറ്റുപുഴ റിംഗ്റോഡ് പദ്ധതി നടപ്പിലാക്കും, കാർഷിക സേവനങ്ങൾ നൽകുന്നതിന് സംവിധാനം ശക്തിപ്പെടുത്തും.

കാർഷികോല്പന്നങ്ങൾക്ക് ഓൺലൈൻ വിപണി, മത്സ്യകൃഷി സഹായം എന്നിവ നടപ്പാക്കും. പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേകശ്രദ്ധ നൽകി സാമൂഹിക വനവൽക്കരണ പദ്ധതി വ്യാപകമാക്കും. പശ്ചാത്തല വികസനത്തിൽ ഉൾപ്പെടുത്തി ടൗൺ വികസനം പൂർത്തിയാക്കും. മാർക്കറ്റ് നവീകരിക്കും. ആധുനിക ബസ് ഷെൽട്ടർ നിർമ്മിക്കും. കായിക മേഖലയിൽ പദ്ധതികൾ നടപ്പാക്കും. ദുരന്ത നിവാരണത്തിന് പ്രത്യേക പദ്ധതികൾ. നഗരസഭ റസ്ക്യൂ ടീം എം ഹെൽപ് എന്ന പേരിൽ രൂപീകരിക്കും. തൊഴിൽ, വ്യവസായം മേഖലയിൽ സൈബർ പാർക്ക് സ്ഥാപിക്കും. ആരോഗ്യ മേഖലയിൽ ആശുപത്രികളുടെ വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കും   

സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കും. ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നഗര സൗന്ദര്യവൽക്കരണം നടപ്പാക്കും. സാംസ്കാരിക മേഖലയിൽ ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കുന്നതിന് മൂവാറ്റുപുഴ കൾച്ചറൽ സെന്റർ സ്ഥാപിയ്ക്കും. ശിശുക്ഷേമത്തിൽ ഉൾപ്പെടുത്തി ബേബി കെയർ സ്ഥാപിക്കും. മൃഗസംരക്ഷണത്തിന്റെ ഭാഗമായി മൃഗാശുപത്രിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിയ്ക്കും. നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഗതാഗത പരിഷ്കരണവും പാർക്ക് സൗകര്യം മെച്ചപ്പെടുത്തും . കൂടാതെ എല്ലാവർക്കും വീട് എല്ലാവർക്കുംച ചികിത്സ പദ്ധതി, ഓപ്പൺ ജിംനേഷ്യം, കളിസ്ഥലങ്ങൾ, എല്ലാവർക്കും കുടി വെള്ളം, സോളാർ സ്ട്രീറ്റ് ലൈറ്റുകൾ, ഭിക്ഷാടന നിരോധനം, കുടുംബശ്രീക്ക് ആധുനിക പദ്ധതികളിലുൾപ്പെടുത്തി വീട്ടമ്മമാർക്ക് വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുത്തി ഗവ. ഈസ്റ്റ് ഹൈസ്കൂൾ ഹൈടെക് സ്കൂൾ ആക്കി മാറ്റും. അങ്കണവാടികളിൽ ചിൽഡ്രൻസ് പാർക്കുകൾ സ്ഥാപിക്കും. സ്കൂളുകളുടെ നവീകരണത്തിന്റെ ഭാഗമായി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും.

പ്രകടന പത്രികയുടെ പ്രകാശനം സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ് നിർവഹിച്ചു. സിപിഐ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി കെ പി അലികുഞ്ഞ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, എൽഡിഎഫ് നേതാക്കളായ 

ഗോപി കോട്ടമുറിയ്ക്കൽ, 

പി ആർ മുരളീധരൻ,പി എം ഇസ്മായിൽ,

ബാബു പോൾ, യു ആർ ബാബു,

സജി ജോർജ്, എം എ സഹീർ,

കെ ജി അനിൽകുമാർ,

പി ബി അജിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.

മൂവാറ്റുപുഴ നഗരസഭ തെരഞ്ഞെടുപ്പിന്റെ എൽഡിഎഫ് പ്രകടനപത്രിക സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ് പ്രകാശിപ്പിക്കുന്നു