കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ നഗരസഭയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മൂവാറ്റുപുഴയിൽ വിപുലമായ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മൂവാറ്റുപുഴ: സ്വച്ഛതാ ഹി സേവാ – ‘കൈയോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം. ജോർജ്ജ് മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി നിർവഹിച്ചു.
മൂവാറ്റുപുഴ നഗരസഭ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) മൂവാറ്റുപുഴ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) മൂവാറ്റുപുഴ ഏരിയ, ഇടപ്പള്ളി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവ ചേർന്നാണ് രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. പൊതുജനങ്ങൾക്ക് ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദ വിഭാഗത്തിലെയും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഇ.എൻ.ടി., ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ പങ്കെടുത്ത പരിശോധനയും ചികിത്സാ നിർദ്ദേശങ്ങളും ക്യാമ്പിൽ ലഭ്യമാക്കി. ആയുർവേദ മെഡിക്കൽ അസോസിയേഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന ആയുർവേദ ക്യാമ്പിൽ ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 400 പേർക്ക് സൗജന്യ മരുന്നുകളും വിതരണം ചെയ്തു.
മുൻകൂട്ടി ബുക്ക് ചെയ്തവർക്കായി ഓർമ്മ പരിശോധന (Memory Test), ബി.എം.ഡി. ടെസ്റ്റ് (Bone Mineral Density Test), യൂറിക് ആസിഡ് പരിശോധന എന്നിവയും സജ്ജീകരിച്ചിരുന്നു. സൗജന്യ നേത്ര പരിശോധനയിൽ പങ്കെടുത്തവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും യാത്രാ-താമസ സൗകര്യങ്ങളും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ എഎസ്സിഒ (ASCO) ലാബിന്റെ സഹകരണത്തോടെ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ പരിശോധനകളും സൗജന്യമായി നൽകി. നൂറുകണക്കിന് ആളുകളാണ് രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ പങ്കെടുത്തത്.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ പി.എം. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. രജിത, കൗൺസിലർമാരായ ഷേർലി പൗലോസ്, രജനി, ജയ സുകു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ