മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി

വാളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്നേഹസദനം ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷി കലോത്സവം മഴവില്ലഴക് 2026 സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു ജോൺ ഉദ്ഘാടനം ചെയ്തു.

മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
വാളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്നേഹസദനം ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു ജോൺ ഉദ്ഘാടനം ചെയ്യുന്നു

വാളകത്ത് ഭിന്നശേഷി കലോത്സവം ‘മഴവില്ലഴക് 2026’ സംഘടിപ്പിച്ചു

​മൂവാറ്റുപുഴ/എറണാകുളം: ഭിന്നശേഷിക്കാരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി വാളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. സ്നേഹസദനം ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ സംഘടിപ്പിച്ച ‘മഴവില്ലഴക് 2026’ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു ജോൺ ഉദ്ഘാടനം ചെയ്തു.

​സിനിമാഗാനങ്ങൾ, ഒപ്പന, നാടോടിനൃത്തം, പ്രച്ഛന്നവേഷം തുടങ്ങി വിവിധ കലാപരിപാടികൾ കലോത്സവത്തിന്റെ ഭാഗമായി അരങ്ങേറി. പരിമിതികളെ മറികടന്ന് മനോഹരമായ പാട്ടുകളിലൂടെയും നൃത്തച്ചുവടുകളിലൂടെയും വേദി കീഴടക്കിയ ഭിന്നശേഷിക്കുട്ടികളുടെ പ്രകടനങ്ങൾ കാണികൾക്ക് വേറിട്ട അനുഭവവും ആവേശവുമായി മാറി.

​ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത സുധാകരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജോ പാപ്പാലിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസി പൗലോസ്, പി.എം. എൽദോ, കെ.കെ. സർദാർജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ നൈനി വിനു, നീമ രാമകൃഷ്ണൻ, പി.എ. ആര്യാമോൾ, ലതിക കൃഷ്ണകുമാർ, ദീപ തങ്കപ്പൻ, കെ.എൻ. സുലോചന, കെ.എസ്. മഞ്ചു, കെ.എസ്. അശ്വതി, വിവിധ അങ്കണവാടി വർക്കർമാർ, ബഡ്‌സ് സ്കൂൾ ഹെൽപ്പർമാർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.