ലിറ്റിൽ കൈറ്റ്‌സ് അവാർഡ് 2026 കണ്ണൂരിൽ തലശ്ശേരി സേക്രഡ് ഹാർട്ട് സ്‌കൂൾ ഒന്നാമത്

കേരള പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും സംയുക്തമായി സംഘടിപ്പിച്ച 2026 ലെ ജില്ലാതല ലിറ്റിൽ കൈറ്റ്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ് ഒന്നാം സ്ഥാനം നേടി.

ലിറ്റിൽ കൈറ്റ്‌സ് അവാർഡ് 2026 കണ്ണൂരിൽ തലശ്ശേരി സേക്രഡ് ഹാർട്ട് സ്‌കൂൾ ഒന്നാമത്
ലിറ്റിൽ കൈറ്റ്സ് അവാർഡിൽ ജില്ലാതലത്തിൽ ഒന്നാമത്തെത്തിയ തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ
ലിറ്റിൽ കൈറ്റ്‌സ് അവാർഡ് 2026 കണ്ണൂരിൽ തലശ്ശേരി സേക്രഡ് ഹാർട്ട് സ്‌കൂൾ ഒന്നാമത്
ലിറ്റിൽ കൈറ്റ്‌സ് അവാർഡ് 2026 കണ്ണൂരിൽ തലശ്ശേരി സേക്രഡ് ഹാർട്ട് സ്‌കൂൾ ഒന്നാമത്

ലിറ്റിൽ കൈറ്റ്‌സ് അവാർഡ്: കണ്ണൂർ ജില്ലയിൽ തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ ഒന്നാമത്

കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളുടെ 2026 വർഷത്തെ ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലാ തലത്തിൽ തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ ഒന്നാം സ്ഥാനം സ്വന്തമാക്കി. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂൾ രണ്ടാം സ്ഥാനവും, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.

​എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റൽ ഇൻക്ലൂഷൻ, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സ്‌കൂളുകൾക്ക് യഥാക്രമം 40,000 രൂപ, 30,000 രൂപ, 20,000 രൂപ വീതം ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും വിതരണം ചെയ്തു.

​ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങൾ:

ചമ്പാട് ചോതാവൂർ ഹൈസ്‌കൂൾ (ചൊക്ലി), കുടിയാൻമല മേരി ക്വീൻസ് ഹൈസ്‌കൂൾ (ഇരിക്കൂർ), കൊട്ടിയൂർ ഐ.ജെ.എം. ഹയർ സെക്കൻഡറി സ്‌കൂൾ (ഇരിട്ടി), മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ (കണ്ണൂർ നോർത്ത്), പെരളശ്ശേരി എ.കെ.ജി.എസ്. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ (കണ്ണൂർ സൗത്ത്), കൊട്ടില ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ (മാടായി), ശിവപുരം ഹൈസ്‌കൂൾ (മട്ടന്നൂർ), പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ (പാപ്പിനിശ്ശേരി), പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ (പയ്യന്നൂർ), മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ (തലശ്ശേരി നോർത്ത്), ചിറക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ (തലശ്ശേരി സൗത്ത്), തളിപ്പറമ്പ് സർ സയ്യിദ് ഹൈസ്‌കൂൾ (തളിപ്പറമ്പ് നോർത്ത്).

​തിരുവനന്തപുരം കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അവാർഡുകൾ വിതരണം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽകുമാർ സിംഗ്, കൈറ്റ് സിഇഒ കെ. അൻവർസാദത്ത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.