ബി.ടെക്, എം.ടെക് ബിരുദധാരികൾക്ക് അവസരം ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ച് കെ.എസ്.ഇ.ആർ.സി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ (KSERC) 2026 27 വർഷത്തെ എഞ്ചിനീയറിംഗ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക്, എം.ടെക് ബിരുദധാരികൾക്ക് ഡിസംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സുവർണ്ണാവസരം; ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ച് കെ.എസ്.ഇ.ആർ.സി
കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ (കെ.എസ്.ഇ.ആർ.സി) 2026-27 വർഷത്തെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുതായി ബിരുദം നേടിയ എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (EEE) എന്നീ വിഭാഗങ്ങളിൽ ബി.ടെക് അല്ലെങ്കിൽ എം.ടെക് ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനത്തെ വൈദ്യുതി മേഖലയുടെ പ്രവർത്തനങ്ങളും നിയന്ത്രണ സംവിധാനങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനും പ്രായോഗിക പരിചയം നേടുന്നതിനും ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതാണ് ഈ ഇൻ്റേൺഷിപ്പ് പ്രോഗ്രാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 28-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, ഇൻ്റേൺഷിപ്പ് സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ എന്നിവ കെ.എസ്.ഇ.ആർ.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
നെടുമ്പാശ്ശേരിയിൽ ഡൽഹിയിൽ നിന്ന് എത്തിച്ച വീര്യമേറിയ അഞ്ച് കോടിയുടെ ചരസുമായി യുവാവ് പിടിയിൽ
75 വർഷത്തെ ചരിത്രം തിരുത്തി ജെന്നിഫർ ബാരെറ്റോ വിശ്വസുന്ദരിപ്പട്ടം നേടുന്ന ആദ്യ അമ്മ
അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകൾക്ക് കൈത്താങ്ങാകാൻ സ്പീക്ക് അപ്പ് ടു സ്റ്റാൻഡ് അപ്പ്
ബി.ടെക്, എം.ടെക് ബിരുദധാരികൾക്ക് അവസരം ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ച് കെ.എസ്.ഇ.ആർ.സി
പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയര്‍ത്തും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ജില്ല ഓവറോൾ ജേതാക്കൾ തൃശ്ശൂർ രണ്ടാം സ്ഥാനത്ത്