പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയര്‍ത്തും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കേരള പൊലീസില്‍ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. മലപ്പുറം ക്രൈംബ്രാഞ്ച് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സംസാരിച്ചു.

പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയര്‍ത്തും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
കേരള പൊലീസില്‍ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. മലപ്പുറം ക്രൈംബ്രാഞ്ച് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും
പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയര്‍ത്തും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയര്‍ത്തും സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും

മലപ്പുറം:  കേരള പൊലീസില്‍ വനിതകളുടെ എണ്ണം 30 ശതമാനമായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ തീരുമാനത്തിലൂടെ ഭാവിയിലെ റിക്രൂട്ട്‌മെന്റുകളില്‍ 7:3 എന്ന അനുപാതത്തില്‍ കൂടുതല്‍ വനിതകള്‍ സേനയുടെ ഭാഗമാകും. നിലവില്‍ 63 പോലീസ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒമാരായി വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും മയക്കുമരുന്ന് വേട്ടയിലും വനിതാ ഉദ്യോഗസ്ഥര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പോലീസ് സ്റ്റേഷനുകളിലെ അംഗബലം കുറവാണെന്നും ജോലിഭാരം കൂടുതലാണെന്നുമുള്ള പ്രശ്‌നം പരിഹരിക്കാന്‍ എ.ആര്‍. ക്യാമ്പുകളിലെയും ബറ്റാലിയനുകളിലെയും ഉദ്യോഗസ്ഥരുടെ ഒരു നിശ്ചിത ശതമാനം സ്റ്റേഷനുകളിലേക്ക് വിന്യസിക്കുന്ന കാര്യം പരിഗണനയിലാണ്. ഇതിന് പുറമെ, മലപ്പുറം ജില്ലയില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍, എടവണ്ണ, എടക്കര, പോത്തുകല്ല്, മങ്കട തുടങ്ങിയ പോലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

കൊലപാതക കേസുകള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും എത്ര കാലം കഴിഞ്ഞാലും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിക്കുന്ന തരത്തിലാണ് സമീപകാലത്തെ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്. പുതിയ ക്രൈംബ്രാഞ്ച് ഓഫീസ് സജ്ജീകരിക്കുന്നതിന് നേതൃത്വം നല്‍കിയ എം.പി. മോഹനചന്ദ്രന് മന്ത്രി ചടങ്ങില്‍ പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു. ഈ മാസം 30-ന് വിരമിക്കുന്ന അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്റെ പേരില്‍ യാത്രാമംഗളങ്ങളും നേര്‍ന്നു.

ലഹരിക്കെതിരെ നടക്കുന്നത് സാമൂഹിക മാറ്റം-മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

ലഹരിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് വലിയൊരു സാമൂഹിക മാറ്റമാണെന്ന് വ്യവസായ-ഐ.ടി.വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറം െൈക്രം ബ്രാഞ്ച് യൂണിറ്റിനായി നിര്‍മിച്ച പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊലീസ് പിടികൂടുന്ന കേസുകളുടെ എണ്ണം നോക്കിയാല്‍ നാട്ടിലെ ലഹരിയുടെ ഭീകരാവസ്ഥ എത്രത്തോളമാണെന്ന് വ്യക്തമാകുമെന്നും എല്ലാ കുറ്റകൃത്യങ്ങളുടെയും പ്രഭവ കേന്ദ്രം ലഹരിയാണെന്നും മന്ത്രി പറഞ്ഞു.

ലഹരിവിരുദ്ധ പോരാട്ടത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റിയ ആഭ്യന്തര മന്ത്രിയെ അദ്ദേഹം വേദിയില്‍ വെച്ച് പ്രത്യേകം അഭിനന്ദിച്ചു. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ നടപടികളെ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ യുഗത്തില്‍ സുരക്ഷാ വെല്ലുവിളികള്‍ ഏറെയുള്ള സാഹചര്യത്തില്‍ സമൂഹത്തിന്റെ സ്വൈര്യ ജീവിതം ഉറപ്പുവരുത്താന്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും പുതിയ സൗകര്യങ്ങളുള്ള ഓഫീസ് ഇതിന് കരുത്തേകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.