ക്രൈം ബ്രാഞ്ചിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ പുതിയ പരിഷ്കാരങ്ങൾ അഭിരുചി പരീക്ഷയിലൂടെ നിയമനമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കേരള പൊലീസിന്റെ ക്രൈം ബ്രാഞ്ച്, വിജിലൻസ് വിഭാഗങ്ങളിലേക്ക് അഭിരുചി പരീക്ഷയിലൂടെ മാത്രമേ ഇനി ഉദ്യോഗസ്ഥരെ നിയമിക്കൂ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മലപ്പുറം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ പുതിയ ഓഫീസ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു.
ക്രൈം ബ്രാഞ്ചിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ പരിഷ്കാരങ്ങള്‍- ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല
മലപ്പുറം: കേരള പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗത്തിലേക്കും വിജിലന്‍സിലേക്കും ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ കാര്യക്ഷമതയ്ക്ക് മാത്രമാണ് മുന്‍ഗണന നല്‍കുന്നതെന്നും അന്വേഷണത്തില്‍ അഭിരുചിയുള്ള ഉദ്യോഗസ്ഥരെ പ്രത്യേക പരീക്ഷയിലൂടെ കണ്ടെത്തിയാണ് ഇപ്പോള്‍ നിയമനം നടത്തുന്നതെന്നും ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം പൊലീസ് സ്റ്റേഷന് സമീപം ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റിനായി പുതുതായി നിര്‍മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊലീസ് സേനയിലെ ജോലിഭാരം കാരണം മാറ്റിനിര്ത്തപ്പെടുന്നവരെ തള്ളിക്കളയാനുള്ള ഇടമല്ല ക്രൈം ബ്രാഞ്ചും വിജിലന്സുമെന്ന് മന്ത്രി പറഞ്ഞു. ഡി.ജി.പി, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എന്നിവരുമായി ആലോചിച്ച് തയ്യാറാക്കിയ പ്രത്യേക അഭിരുചി പരീക്ഷയിലൂടെയാണ് പുതിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. നിലവില്‍ 2026-ല്‍ മാത്രം പുതിയതായി രജിസ്റ്റര്‍ ചെയ്ത 321 കേസുകള്‍ ഉള്‍പ്പെടെ 2,763 സുപ്രധാന കേസുകളാണ് ക്രൈം ബ്രാഞ്ച് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്ത് മികച്ച സേവനമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നതെന്നും കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം തടയാന്‍ ആരംഭിച്ച 'ഓപ്പറേഷന് തൂഫാന്' വലിയ വിജയമാണെന്നും, പദ്ധതി ആരംഭിച്ച ശേഷം സംസ്ഥാനത്തെ കുറ്റകൃത്യങ്ങളില്‍ 35 ശതമാനം കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷന് തൂഫാനിന്റെ ഭാഗമായി ഇതുവരെ 17,351 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16,593 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോയമ്പത്തൂരില്‍ പോയി 15 കിലോ എം.ഡി.എം.എ പിടികൂടിയ മഞ്ചേരി, മലപ്പുറം പോലീസ് സംഘത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഓപ്പറേഷന് തൂഫാന് വഴിയുള്ള ലഹരിവേട്ട വഴി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറുമാസം കൊണ്ട് ക്രിമിനല്‍ കേസുകളില്‍ 35% കുറവുണ്ടായതായും മന്ത്രി പറഞ്ഞു.
'മൈ പോലീസ് സ്റ്റേഷന്' പദ്ധതിയിലൂടെ സംസ്ഥാനത്തെ 90 ശതമാനം പോലീസ് സ്റ്റേഷനുകളും പുതിയ കെട്ടിടങ്ങളിലേക്ക് മാറുകയും ഒരേ നിറത്തിലും രൂപത്തിലും നവീകരിക്കുകയും ചെയ്തു.
കൂടാതെ, പോലീസ് സ്റ്റേഷനുകളിലെ എഫ്.ഐ.ആര് രജിസ്ട്രേഷനും, കൊലപാതകം, പിടിച്ചുപറി, മിസ്സിംഗ് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളും ആഭ്യന്തര മന്ത്രിയുടെ ഓഫീസിലെ ഡാഷ്ബോര്‍ഡ് വഴി തത്സമയം നിരീക്ഷിക്കാന്‍ പ്രത്യേക സോഫ്റ്റ്വെയര് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പൊലീസ് നവീകരണത്തിനായി കേന്ദ്രത്തില്‍ നിന്നും 100 കോടി രൂപ അധികമായി ലഭ്യമാക്കാന്‍ സാധിച്ചതായും സ്റ്റേഷനുകള്‍ക്ക് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന പഴയ വാഹനങ്ങളില്‍ 70 ശതമാനവും നീക്കം ചെയ്തു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. മലപ്പുറം പൊലീസ് സ്റ്റേഷന് മുന്‍പിലുള്ള കൂട്ടിയിട്ട വാഹനങ്ങള്‍ നീക്കം ചെയ്ത് നഗരസഭയ്ക്ക് സൗന്ദര്യവത്ക്കരണത്തിനായി വിട്ടു നല്‍കുമെന്നും മന്ത്രി വേദിയില്‍ പ്രഖ്യാപിച്ചു.
നിലവില്‍ രണ്ടു കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ക്രൈം ബ്രാഞ്ച് യൂണിറ്റിനെ 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി 20 ലക്ഷം രൂപ ചെലവില്‍ 9140 ചതുരശ്ര അടിയിലാണ് രണ്ടു നില കെട്ടിടം മലപ്പുറം പൊലീസ് സ്റ്റേഷന് സമീപമായി പണിതത്. അന്വേഷണ മുറി, എസ്.പി.റൂം, ഡി.വൈ.എസ്.പി.റൂമുകള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, സി.ഐ.റൂമുകള്‍, അഡ്മിനിസ്ട്രേഷന് ഓഫീസ്, എം.ടി.വി.റൂം എന്നിവ ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.മുഖ്യാതിഥിയായിരുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എ., സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, ക്രൈം ബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി എസ്. അജിത ബേഗം, മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, തൃശൂര്‍ റേഞ്ച് ഡി.ഐ.ജി.ടി. നാരായണന്, മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ.വി. റിനിഷ, എന്നിവര്‍ സംബന്ധിച്ചു. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രന് സ്വാഗതവും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.ജെ. തോമസ് നന്ദിയും പറഞ്ഞു..
ക്രൈം ബ്രാഞ്ചിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ പുതിയ പരിഷ്കാരങ്ങൾ അഭിരുചി പരീക്ഷയിലൂടെ നിയമനമെന്ന് മന്ത്രി രമേശ് ചെന്നിത്തല
പെട്രോൾ പരിശോധന ശുദ്ധമായ സാമ്പിൾ തേടി കേന്ദ്രത്തിന് മന്ത്രി അനൂപ് ജേക്കബിന്റെ കത്ത്
കൗമാര കലാമേളയ്ക്ക് തുടക്കം മുഖ്യാതിഥിയായി സണ്ണി വെയ്ൻ
കാർഷിക വിദ്യാഭ്യാസ വായ്പ തിരിച്ചടവിൽ മാനുഷിക സമീപനം വേണമെന്ന് എം.കെ. രാഘവൻ എം.പി
ഉത്സവ എഴുന്നള്ളിപ്പിനിടെ ആനപ്പുറത്ത് കയറുന്നതിന് കർശന നിയന്ത്രണം നിയമലംഘകർക്കെതിരെ കടുത്ത നടപടി
മെഷിനറി എക്സ്പോ 2027 രജിസ്ട്രേഷൻ ആരംഭിച്ചു പ്രദർശനം ജനുവരി 4 മുതൽ കാക്കനാട്