തിലകൻ ജന്മദിനാഘോഷവും സുവർണ്ണ മുദ്ര പുരസ്കാര വിതരണവും
തൃശ്ശൂരിൽ തിലകൻ ജന്മദിനാഘോഷവും സുവർണ്ണ മുദ്ര പുരസ്കാര വിതരണവും നടൻ ടി.ജി. രവിക്കും ഭീമൻ രഘുവിനും പുരസ്‌കാരം 45 കലാപ്രതിഭകളെ ആദരിച്ചു
തൃശ്ശൂരിൽ തിലകൻ ജന്മദിനാഘോഷവും സുവർണ്ണ മുദ്ര പുരസ്കാര വിതരണവും
നടൻ ടി.ജി. രവിക്കും ഭീമൻ രഘുവിനും പുരസ്‌കാരം; 45 കലാപ്രതിഭകളെ ആദരിച്ചു
തൃശ്ശൂർ: മഹാനടൻ ശ്രീ. തിലകന്റെ 90-ാം ജന്മദിനാഘോഷവും തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികാഘോഷവും ഡിസംബർ 8-ന് തൃശ്ശൂർ സംഗീത നാടക അക്കാദമിയിൽ സമുചിതമായി നടന്നു. ബഹു. തൃശ്ശൂർ എം.എൽ.എ. ശ്രീ. പി. ബാലചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
തിലകൻ സൗഹൃദ സമിതിയുടെ ഈ വർഷത്തെ സുവർണ്ണ മുദ്ര പുരസ്‌കാരങ്ങൾ സുപ്രസിദ്ധ നടന്മാരായ ശ്രീ. ടി.ജി. രവിക്കും ശ്രീ. ഭീമൻ രഘുവിനും ചടങ്ങിൽ സമ്മാനിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച ശ്രീ. ടി.ജി. രവി, വളർന്നുവരുന്ന സിനിമ-നാടക-സീരിയൽ മറ്റ് കലാരംഗത്തെ പുതുമുഖങ്ങൾക്ക് തിലകൻ സൗഹൃദ സമിതി ഒരു താങ്ങും തണലുമായി നിലകൊള്ളണമെന്ന് അഭിപ്രായപ്പെട്ടു.
തൃശ്ശൂർ തഹസിൽദാറും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായ ശ്രീമതി. ജയശ്രീ, പ്രസിദ്ധ സിനിമ-നാടക നടൻ ശ്രീ. ശിവജി ഗുരുവായൂർ, ശ്രീ. ജയരാജ് വാരിയർ, ശ്രീ. സജിൻ, സിനിമ സീരിയൽ നടി ശ്രീമതി. മഞ്ജു സുഭാഷ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
കല-സാംസ്‌കാരിക രംഗത്തെ 45 വളർന്നുവരുന്ന പ്രതിഭകൾക്ക് തിലകൻ സൗഹൃദ സമിതി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട 10 നിർധനരായ വിദ്യാർഥികൾക്ക് തുടർ പഠന സഹായവും സമിതി വിതരണം ചെയ്തു.
തിലകൻ സൗഹൃദ സമിതിയുടെ ജനറൽ സെക്രട്ടറി ശ്രീ. പി.എസ്. സുഭാഷ് സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ. ബിനിത് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. തൃശ്ശൂർ 11 KVA മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്ന് ചടങ്ങിന് ആഘോഷത്തിന്റെ പകിട്ടേകി.

