ദിലീപിന് പിന്തുണയുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത്
ദിലീപിന് പിന്തുണയുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത് സത്യം ജയിച്ചു, പ്രാർത്ഥനകൾ ഫലിച്ചു
ദിലീപിന് പിന്തുണയുമായി സംവിധായകനും നടനുമായ അക്ഷയ് അജിത്ത് "സത്യം ജയിച്ചു, പ്രാർത്ഥനകൾ ഫലിച്ചു"
കൊച്ചി: നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സിനിമാ ലോകത്ത് നിന്നും സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നും താരത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുകയാണ്. ഈ കൂട്ടത്തിൽ പ്രമുഖനാണ് സംവിധായകനും നടനുമായ അക്ഷയ് അജിത്ത്.
"സത്യം ജയിച്ചു, പ്രാർത്ഥനകൾ ഫലം കണ്ടു" എന്ന തലക്കെട്ടോടെയാണ് ദിലീപിനുള്ള പിന്തുണ അക്ഷയ് അജിത്ത് തൻ്റെ കുറിപ്പിലൂടെ പങ്കുവെച്ചത്. ദിലീപിൻ്റെ പഴയ നാട്ടുകാരനും സുഹൃത്തുമാണ് അക്ഷയ് അജിത്ത്. ദിലീപേട്ടൻ്റെ നിരപരാധിത്വം കോടതിവിധിയിലൂടെ തെളിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം അറിയിച്ചു.
അക്ഷയ് അജിത്തിൻ്റെ വാക്കുകളിൽ: "കോടതി വിധിയിലൂടെ ദിലീപേട്ടൻ്റെ നിരപരാധിത്വം തെളിഞ്ഞു. കുറ്റവാളികളായി തെളിയിക്കപ്പെട്ടവർക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷയും ലഭിച്ചു. അതിജീവിതയ്ക്ക് അർഹിക്കുന്ന നീതിയും ലഭിച്ചു. ഈ കാലമത്രയും ദിലീപേട്ടനും കുടുംബവും അനുഭവിച്ച മാനസിക സംഘർഷം എത്ര വലുതാണ്. തെറ്റുകാരൻ എന്ന് കോടതി വിധിയെഴുതും വരെ പ്രതി ചേർക്കപ്പെടുന്ന എല്ലാവരും നിരപരാധികൾ തന്നെയാണ്. ദിലീപേട്ടൻ ക്രൂശിക്കപ്പെട്ട ഒരാളാണ്. അദ്ദേഹത്തിന് നല്ലത് വരട്ടെ. പുതിയ പ്രോജക്റ്റുകൾ പ്രേക്ഷകർ ഒന്നാകെ സ്വീകരിക്കപ്പെടട്ടെയെന്ന് ആശംസിക്കുന്നു."
അതുപോലെ, അതിജീവിതയായ സഹോദരിക്ക് നന്മ വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ദീർഘകാലമായുള്ള ദിലീപിൽ നിന്നുള്ള സ്നേഹബന്ധവും അദ്ദേഹം കുറിപ്പിൽ ഓർത്തെടുത്തു.

