അഴിമതി തുടച്ചുനീക്കാൻ പൊതുജന സഹകരണം വേണം
അഴിമതി തുടച്ചുനീക്കാൻ പൊതുജന സഹകരണം വേണം ജില്ലാ വിജിലൻസ് കമ്മിറ്റി യോഗം ചേർന്നു
അഴിമതി തുടച്ചുനീക്കാൻ പൊതുജന സഹകരണം വേണം; ജില്ലാ വിജിലൻസ് കമ്മിറ്റി യോഗം ചേർന്നു
കൊച്ചി: അഴിമതി പൂർണ്ണമായി തുടച്ചുനീക്കുന്നതിന് പൊതുജനങ്ങളുടെ സജീവമായ സഹകരണം അനിവാര്യമാണെന്ന് ജില്ലാ വിജിലൻസ് കമ്മിറ്റി യോഗം. അഴിമതിക്ക് കളമൊരുക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കുകയും, അഴിമതി ചെയ്യില്ലെന്ന് ഉദ്യോഗസ്ഥർ ഉറച്ച തീരുമാനമെടുക്കുകയും ചെയ്യുമ്പോഴാണ് സമൂഹത്തിൽ നിന്ന് ഇത് പൂർണ്ണമായി ഇല്ലാതാകുകയെന്നും യോഗം വിലയിരുത്തി.
ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഓഫീസ് മേധാവിയുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് കമ്മിറ്റി കർശന നിർദ്ദേശം നൽകി. സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, എറണാകുളം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ടി.എം. വർഗീസ് എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ പരിഗണനയ്ക്ക് വന്ന അഞ്ച് പരാതികൾ തീർപ്പാക്കി. പുതുതായി ലഭിച്ച ഒൻപത് പരാതികൾ തുടനടപടികൾക്കായി സ്വീകരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

