പറവൂരിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് രണ്ട് യുവാക്കൾ അറസ്റ്റിൽ

പറവൂർ കോട്ടുവള്ളിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രാഹുൽ കൃഷ്ണ, അശ്വിൻ കൃഷ്ണ എന്നിവരെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തു.

പറവൂരിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് രണ്ട് യുവാക്കൾ അറസ്റ്റിൽ
പറവൂർ കോട്ടുവള്ളിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രാഹുൽ കൃഷ്ണ, അശ്വിൻ കൃഷ്ണ എന്നിവരെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തു.

പറവൂരിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: രണ്ട് യുവാക്കൾ പിടിയിൽ

​പറവൂർ: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കളെ പറവൂർ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുവള്ളി കൈതാരം കണിയാംപറമ്പ് വീട്ടിൽ രാഹുൽ കൃഷ്ണ (26), തൃശ്ശൂർ വളപ്പ് കോതകുളം ബീച്ചിൽ പുല്ലാട്ട് വീട്ടിൽ അശ്വിൻ കൃഷ്ണ (വാണിയക്കാട് താമസം) എന്നിവരെയാണ് പറവൂർ പോലീസ് പിടികൂടിയത്.

​കഴിഞ്ഞ 15-ാം തീയതി പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോട്ടുവള്ളി വഴികുളങ്ങര ഘണ്ടകർണ്ണൻ വെളി എൻ.എച്ച് 66 ഭാഗത്ത് പടക്കം പൊട്ടിച്ചെറിഞ്ഞ് യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്നതായി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ അക്രമം അഴിച്ചുവിട്ടത്.

​പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതിനാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ ശാന്തി കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.