പറവൂർ വടക്കേക്കരയിൽ ചാമ്പുശേരി റോഡ് നാടിന് സമർപ്പിച്ചു മുഖ്യമന്ത്രി വി.ഡി. സതീശൻ
പറവൂർ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ 21 ാം വാർഡിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ചാമ്പുശേരി റോഡിന്റെ ഉദ്ഘാടനം പറവൂർ എം.എൽ.എയും മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ നിർവഹിച്ചു.
പറവൂർ വടക്കേക്കരയിൽ ചാമ്പുശേരി റോഡ് നാടിന് സമർപ്പിച്ചു മുഖ്യമന്ത്രി വി.ഡി. സതീശൻ
എറണാകുളം: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 21-ൽ പുതിയതായി പണികഴിപ്പിച്ച ചാമ്പുശേരി റോഡിന്റെ ഉദ്ഘാടനം പറവൂർ നിയോജകമണ്ഡലം എം.എൽ.എയും മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ നിർവഹിച്ചു. 2025-26 വർഷത്തെ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.
ചടങ്ങിൽ വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിത്യ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ചു രഞ്ജൻ, ജനപ്രതിനിധികളായ എം.ഡി. മധുലാൽ, അനിൽ ഏലിയാസ്, സജയ് മാല്യങ്കര, ഷിജി ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
