മൂവാറ്റുപുഴയിൽ കലാശക്കൊട്ട് ഇനി പോളിങ് ബൂത്തിലേക്ക്

മൂവാറ്റുപുഴയിൽ കലാശക്കൊട്ട് സമാപിച്ചു ഇനി  പോളിങ് ബൂത്തിലേക്ക് ​വാർഡ് അടിസ്ഥാനത്തിൽ മുന്നണികളുടെ ശക്തിപ്രകടനം ആവേശം കുറവെന്ന് വിലയിരുത്തൽ

മൂവാറ്റുപുഴയിൽ കലാശക്കൊട്ട് ഇനി  പോളിങ് ബൂത്തിലേക്ക്
മൂവാറ്റുപുഴയിൽ കലാശക്കൊട്ട് ഇനി പോളിങ് ബൂത്തിലേക്ക്
മൂവാറ്റുപുഴയിൽ കലാശക്കൊട്ട് ഇനി  പോളിങ് ബൂത്തിലേക്ക്
മൂവാറ്റുപുഴയിൽ കലാശക്കൊട്ട് ഇനി  പോളിങ് ബൂത്തിലേക്ക്

മൂവാറ്റുപുഴയിൽ കലാശക്കൊട്ട് സമാപിച്ചു ഇനി  പോളിങ് ബൂത്തിലേക്ക്

​വാർഡ് അടിസ്ഥാനത്തിൽ മുന്നണികളുടെ ശക്തിപ്രകടനം; ആവേശം കുറവെന്ന് വിലയിരുത്തൽ

​മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൊതുപ്രചാരണത്തിന് മൂവാറ്റുപുഴയിൽ ആവേശകരമായ കലാശക്കൊട്ടോടെ സമാപനമായി. ഇന്ന് മൗന പ്രചാരണത്തോടെ നാളെ ജനങ്ങൾ പോളിങ് ബൂത്തിലേക്ക് എത്തും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൂർണ്ണ ആവേശം ഉൾക്കൊണ്ടായിരുന്നു നഗരത്തിലെ വിവിധയിടങ്ങളിൽ കലാശപ്പോരാട്ടം നടന്നത്.

​മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂവാറ്റുപുഴ നഗരത്തിൽ ഇത്തവണ വാർഡ് അടിസ്ഥാനത്തിലാണ് മുന്നണികൾ കലാശക്കൊട്ട് ആഘോഷമാക്കിയത്. ഇതോടെ നഗരത്തിൽ കൊട്ടിക്കലാശം പ്രതീക്ഷിച്ചെത്തിയ ജനങ്ങൾ നിരാശയോടെയാണ് മടങ്ങിയത്. റോഡ് ഷോകളും ബൈക്ക് റാലികളുമായി വാർഡ് അടിസ്ഥാനത്തിൽ മുന്നണികൾ തങ്ങളുടെ ശക്തി തെളിയിച്ചു.

​ചെണ്ടമേളത്തിന്റെയും നാസിക് ഡോളിന്റെയും ശബ്ദരവങ്ങളോടെയും ബൈക്ക് റാലികളുടെ അകമ്പടിയോടെയും വാർഡ് മുഴുവൻ സഞ്ചരിച്ചാണ് ചിലയിടങ്ങളിൽ കലാശക്കൊട്ട് ആഘോഷമാക്കിയത്. നഗരസഭയിൽ അതത് വാർഡുകൾ നിശ്ചയിച്ചിരുന്ന സ്ഥലങ്ങളിലാണ് മുന്നണികൾ കൊട്ടിക്കലാശം ഒരുക്കിയത്. എങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കലാശക്കൊട്ടിന് ആവേശം കുറവായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

​പാർട്ടി ചിഹ്നമുള്ള ജേഴ്‌സിയും തൊപ്പികളും ബലൂണുകളുമായാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും കൊട്ടിക്കലാശത്തിനെത്തിയത്. പരസ്യപ്രചാരണത്തിന്റെ അവസാനഘട്ടത്തിലും മത്സരവീര്യം ചോരാതെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഓരോ സ്ഥാനാർത്ഥികളും. വൈകുന്നേരം ആറോടെ വിവിധ വാർഡുകളിലായി നടന്ന കൊട്ടിക്കലാശത്തിന് സമാപനം കുറിച്ചു. പൊതുവെ സമാധാനപരമായി നടന്ന കൊട്ടിക്കലാശം നിയന്ത്രിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. ചൊവ്വാഴ്ചയാണ് ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി പോളിങ് ബൂത്തിലേക്ക് എത്തുന്നത്.