മന്നം ജയന്തി

149-ാമത് മന്നം ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും

മന്നം ജയന്തി
149-ാമത് മന്നം ജയന്തി

149-ാമത് മന്നം ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് പെരുന്നയിൽ തുടക്കം; ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും

​ചങ്ങനാശ്ശേരി: 149-ാമത് മന്നം ജയന്തി ആഘോഷങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. വിപുലമായ പരിപാടികളോടെയാണ് ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

​വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് മന്നം സമാധിയിലെ പുഷ്പാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 10.30ന് നടക്കുന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി ഹരികുമാർ കോയിക്കൽ നന്ദി രേഖപ്പെടുത്തും.

​ഉച്ചയ്ക്ക് മൂന്നുമണിക്ക് കുന്നക്കുടി ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരിയും, വൈകുന്നേരം 6.30ന് സിനിമാതാരം ആശ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും. രാത്രി ഒമ്പതിന് മേജർ സെറ്റ് കഥകളി (നളചരിതം നാലാംദിവസം, നിഴൽക്കുത്ത്) നടക്കും.

​മന്നം ജയന്തി ദിനമായ വെള്ളിയാഴ്ച രാവിലെ ഭക്തിഗാനാലാപനവും സമാധിയിൽ പുഷ്പാർച്ചനയും നടക്കും. തുടർന്ന് വെട്ടിക്കവല കെ.എൻ. ശശികുമാറിന്റെ നാഗസ്വരക്കച്ചേരിയും 8.30ന് സാന്ദ്രാനന്ദലയവും ഉണ്ടായിരിക്കും. രാവിലെ 11ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷൻ അംഗവും എം.ജി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ ചടങ്ങിൽ അധ്യക്ഷനായിരിക്കും