നടൻ റിയാസ് പത്താന് തേനിയിൽ വാഹനാപകടം വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിനിമ സീരിയൽ താരം റിയാസ് പത്താൻ തമിഴ്നാട്ടിലെ തേനിയിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ. മകൻ ഓടിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
നടൻ റിയാസ് പത്താന് വാഹനാപകടത്തിൽ പരിക്ക്; മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
തേനി: മലയാള ചലച്ചിത്ര നടൻ റിയാസ് പത്താന് തമിഴ്നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തിൽ പരിക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെ റിയാസ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആലപ്പുഴയിലെ വീട്ടിൽ നിന്നും പുലർച്ചെ നാല് മണിക്ക് യാത്ര തിരിച്ചതായിരുന്നു അദ്ദേഹം.
തേനി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. റിയാസിന്റെ മകൻ അജ്മൽ റിയാസാണ് കാർ ഓടിച്ചിരുന്നത്. കാറിന്റെ ഇടത് ഭാഗം (റിയാസ് ഇരുന്ന വശം) ഡിവൈഡറിലേക്ക് ശക്തമായി ഇടിച്ചു കയറിയെങ്കിലും അജ്മൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും ചേർന്ന് റിയാസിനെ 108 ആംബുലൻസിൽ തേനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ പരിശോധനകൾക്കായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് കൂടുതൽ ചികിത്സ ആവശ്യമായതിനാൽ വൈകിട്ടോടെ വൈക്കത്തെ ഇൻഡോ-അമേരിക്കൻ ഹോസ്പിറ്റലിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ ആശുപത്രി വിടാനാകുമെന്നും അധികൃതർ അറിയിച്ചു.
'ഫ്ലാറ്റ് നമ്പർ 4 ബി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ റിയാസ് പത്താൻ, കായംകുളം കൊച്ചുണ്ണി, ക്ലിന്റ്, റാണി, കന്നഡ ചിത്രം ഗഡിയാറ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനോരമ മാക്സിലൂടെ പുറത്തിറങ്ങിയ 'രണ്ടാം മുഖം' എന്ന ചിത്രത്തിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. രണ്ട് പുതിയ ചിത്രങ്ങളുടെ തിരക്കഥാ രചനയിൽ മുഴുകിയിരിക്കെയാണ് അപകടം സംഭവിച്ചത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
