​കുന്നത്തുനാട് നിയോജകമണ്ഡലം

​കുന്നത്തുനാട് നിയോജകമണ്ഡലം വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം അവലോകനയോഗം ചേർന്നു ​

​കുന്നത്തുനാട് നിയോജകമണ്ഡലം
​കുന്നത്തുനാട് നിയോജകമണ്ഡലം വികസന പദ്ധതികൾ അവലോകനയോഗം ചേർന്നു
​കുന്നത്തുനാട് നിയോജകമണ്ഡലം

​കുന്നത്തുനാട് നിയോജകമണ്ഡലം: വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം; അവലോകനയോഗം ചേർന്നു

​കാക്കനാട്: കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പി.വി. ശ്രീനിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. കളക്ടറേറ്റ് സ്പാർക് ഹാളിൽ നടന്ന യോഗത്തിൽ മണ്ഡലത്തിലെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി.

​മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി (CMRRP), എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ പ്രവൃത്തികളാണ് യോഗം പ്രധാനമായും വിലയിരുത്തിയത്. റോഡ് നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള തടസ്സങ്ങൾ നീക്കി പ്രവൃത്തികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി. യാതൊരുവിധ കാലതാമസവും ഇല്ലാതെ ജനങ്ങൾക്ക് പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കണമെന്ന് എം.എ.എ ആവശ്യപ്പെട്ടു.

​വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.