ട്രാൻസ്ജെൻഡർ വിദേശപഠന ധനസഹായം മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ കൈമാറി
കേരള സാമൂഹ്യനീതി വകുപ്പും ഒഡെപെക്കും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിലൂടെ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് ധനസഹായവും യാത്രാരേഖകളും കൈമാറി.
ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് വിദേശപഠനം: ധനസഹായവും യാത്രാരേഖകളും കൈമാറി സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ
എറണാകളം : സാമൂഹ്യനീതി വകുപ്പും ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡും (ODAPEC) സംയുക്തമായി നടപ്പാക്കുന്ന വിദേശപഠന പദ്ധതിയുടെ ഭാഗമായി, തിരഞ്ഞെടുക്കപ്പെട്ട ആറ് ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളിൽ രണ്ട് പേർക്ക് 44 ലക്ഷം രൂപയുടെ ധനസഹായവും യാത്രാരേഖകളും കൈമാറി. സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ വിദ്യാർത്ഥികൾക്ക് യാത്രാ ടിക്കറ്റുകൾ ഔദ്യോഗികമായി കൈമാറി.
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (UEA), നോർവിച്ച്, നോർത്ത് വെയിൽസിലെ ബാങ്കർ യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ വിദ്യാഭ്യാസ, തൊഴിൽ സാധ്യതകൾ കൂടുതൽ വിപുലീകരിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി എറണാകുളം സ്വദേശികളായ മെൽവിൻ ജോബ്, ഡിലൻ എസ്. ഐ. വി., ആനന്ദ സി. രാജപ്പൻ, കൊല്ലം സ്വദേശി അലക്സ് ജോസഫ്, ഇടുക്കി സ്വദേശി റയാൻ എസ്., കോട്ടയം സ്വദേശി നൈതിക് എന്നിവർക്ക് വിദേശപഠനത്തിന് അവസരം ലഭിച്ചു.
ചടങ്ങിൽ ഒഡെപെക് എച്ച്.ആർ. പ്രതിനിധി അജയ്, എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി കെ.ജെ., ജില്ലാ ട്രാൻസ്ജെൻഡർ ബോർഡ് അംഗങ്ങളായ ഷെറിൻ ആന്റണി, അമൃത ജോസഫ്, ടി.ജി. സെൽ പ്രോജക്ട് അസിസ്റ്റന്റ് കോർഡിനേറ്റർ സാൻജോ സ്റ്റീവ്, അശ്വിൻ ലൂക്ക് എന്നിവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
