ശ്രീനാരായണ ഗുരുവിനെതിരായ അധിക്ഷേപം പേരാമംഗലം തന്ത്രി കെ.വി. സുഭാഷ് കസ്റ്റഡിയിൽ
സോഷ്യൽ മീഡിയയിലൂടെ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച കേസിൽ പേരാമംഗലം നാഗരാജ ക്ഷേത്രം തന്ത്രി കെ.വി. സുഭാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ സൈബർ സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരുന്നു.
ശ്രീനാരായണ ഗുരുവിനെതിരായ അധിക്ഷേപം: തന്ത്രി കെ.വി. സുഭാഷ് പോലീസ് കസ്റ്റഡിയിൽ
മൂവാറ്റുപുഴ: സോഷ്യൽ മീഡിയയിലൂടെ ശ്രീനാരായണ ഗുരുവിനെ മോശമായി അധിക്ഷേപിച്ച സംഭവത്തിൽ തന്ത്രി കെ.വി. സുഭാഷിനെ (57) പോലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ കല്ലൂർ പേരാമംഗലം നാഗരാജ ക്ഷേത്രം ട്രസ്റ്റ് തന്ത്രിയായ ഇയാളെ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് പേരാമംഗലം നാഗരാജ ക്ഷേത്രത്തിൽ വെച്ച് കല്ലൂർക്കാട് ഇൻസ്പെക്ടർ സിബി തോമസിന്റെയും എസ്‌ഐ എസ്. കണ്ണന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. തുടർനടപടികൾക്കായി പ്രതിയെ എറണാകുളം സൈബർ പോലീസിന് കൈമാറി.
യൂട്യൂബിലൂടെ ഗുരുദേവനെ അധിക്ഷേപിക്കുകയും സമൂഹത്തിൽ വിദ്വേഷം പടർത്തി കലാപത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കോട്ടയം പള്ളം സ്വദേശി ഷൈൻ സഹദേവൻ, എസ്എൻഡിപി യോഗം മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവർ നൽകിയ പരാതികളിലാണ് പോലീസ് നടപടി. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ചോദ്യം ചെയ്യലിനായി പ്രതിയെ ആലുവ സൈബർ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സുഭാഷ് തന്ത്രിക്കെതിരെ സംസ്ഥാന സന്യാസി സഭയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ശബരിമലയിൽ സുരക്ഷ ശക്തം വ്യാപാരികൾക്ക് പോലീസ് പാസ് പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് തടയും
ശ്രീനാരായണ ഗുരുവിനെതിരായ അധിക്ഷേപം പേരാമംഗലം തന്ത്രി കെ.വി. സുഭാഷ് കസ്റ്റഡിയിൽ
ട്രാൻസ്ജെൻഡർ വിദേശപഠന ധനസഹായം മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ കൈമാറി
മികച്ച വിദ്യാഭ്യാസം ജീവിത വിജയത്തിന് അടിസ്ഥാനം മന്ത്രി റോജി എം. ജോൺ
പ്രളയധനസഹായ വിതരണം ആലപ്പുഴയിൽ 37,552 പേർക്ക് 10,000 രൂപ വീതം അനുവദിച്ചു
ചരിത്രം ഉറങ്ങുന്ന മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കും മന്ത്രി ഒ.ജെ. ജനീഷ്