കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
നിരവധി ക്രിമിനൽ കേസുകളിലും കൊലക്കേസിലും പ്രതിയായ മൂവാറ്റുപുഴ ,മടക്കത്താനം സ്വദേശി ലിബിൻ ബെന്നിയെ (37) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു; നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
മൂവാറ്റുപുഴ: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ (KAAPA) ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. മൂവാറ്റുപുഴ മഞ്ഞള്ളൂർ കാപ്പ് മടക്കത്താനം ഭാഗത്ത് വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി (37) യെയാണ് പോലീസ് പിടികൂടി ജയിലിലടച്ചത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിറക്കിയത്. കുന്നത്തുനാട്, കുറുപ്പംപടി, കോതമംഗലം, രാമമംഗലം, ചാലക്കുടി, ഇടുക്കിയിലെ കട്ടപ്പന എന്നീ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കവർച്ച, മോഷണം, അതിക്രമിച്ചു കടക്കൽ തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
2024 നവംബറിൽ കുന്നത്തുനാട് ഐരാപുരം കുറ്റിപ്പിള്ളിയിൽ വച്ച് പ്രസാദ് കുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ലിബിൻ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞ ഒക്ടോബർ ആദ്യം ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിലെ ഒരു ലോഡ്ജിൽ വച്ച് യുവാവിന്റെ ഒന്നര പവൻ സ്വർണ്ണമാലയും മൊബൈൽ ഫോണും പണവും കവർന്നിരുന്നു. ഇതിൽ ചാലക്കുടി പോലീസ് കേസെടുത്തതിന് പിന്നാലെയാണ് കാപ്പ ചുമത്താൻ തീരുമാനിച്ചത്.
വാഴക്കുളം സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ബി. ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിനു എസ്. നായർ, കെ.ആർ. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം