അനൂപ് സത്യൻ മോഹൻലാൽ ചിത്രം L368 തൊടുപുഴ ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്തു

അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്തു. തൊടുപുഴ മാറികയിലെ ലൊക്കേഷനിൽ സാധാരണക്കാരന്റെ ലുക്കിലാണ് താരം എത്തിയത്. ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാം.

അനൂപ് സത്യൻ മോഹൻലാൽ ചിത്രം L368 തൊടുപുഴ ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്തു
അനൂപ് സത്യൻ-മോഹൻലാൽ ചിത്രം 'L368': തൊടുപുഴ ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്തു
അനൂപ് സത്യൻ മോഹൻലാൽ ചിത്രം L368 തൊടുപുഴ ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്തു

അനൂപ് സത്യൻ-മോഹൻലാൽ ചിത്രം 'L368': തൊടുപുഴ ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്തു

​തൊടുപുഴ : അനൂപ് സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നടൻ മോഹൻലാൽ ജോയിൻ ചെയ്തു. തൊടുപുഴക്കടുത്ത് മാറികയിലുള്ള ഒരിടത്തരം വീടിന്റെ മുറ്റത്താണ് മോഹൻലാൽ കാറിൽ നിന്നിറങ്ങിയത്. ചെറിയ താടിയും കഴുത്തിൽ കറുപ്പും വെളുപ്പും മാലകളും ചെക്ക് ഷർട്ടും കറുത്ത മുണ്ടും ധരിച്ച് തികച്ചും ഒരു സാധാരണക്കാരന്റെ വേഷവിധാനത്തിലാണ് താരം ലൊക്കേഷനിലെത്തിയത്.

​'L368' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ 30 വെള്ളിയാഴ്ച കൊച്ചിയിൽ ആരംഭിച്ചിരുന്നു. തുടർന്ന് നവംബർ രണ്ടിനാണ് മോഹൻലാൽ തൊടുപുഴ ലൊക്കേഷനിൽ അഭിനയിച്ചു തുടങ്ങിയത്. ചിത്രത്തിന്റെ പേരിൽ ഒളിപ്പിച്ചിരിക്കുന്ന 'L' എന്ന അക്ഷരം 'ലൗ'വിനെയാണ് സൂചിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ ലോഞ്ചിംഗ് വേളയിൽ സംവിധായകൻ അനൂപ് സത്യൻ വ്യക്തമാക്കിയിരുന്നു. ഒരു സൈൻ ലാംഗ്വേജ് എലമെന്റും ഇതിന് പിന്നിലുണ്ട്.

​പ്രണയവും ഇമോഷണൽ ഡ്രാമയും നർമ്മവും ആക്ഷനും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. കൊച്ചി, ഇടുക്കി, മംഗലാപുരം ഉൾപ്പെടെ കർണാടകയിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവ, തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

​ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറാണ് നിർമ്മിക്കുന്നത്. കൈതപ്രത്തിന്റെ വരികൾക്ക് ജെയ്ക്സ് ബിജോയ് സംഗീതം പകരുന്നു. ഷഹ്നാസ് ജലാൽ ഛായാഗ്രഹണവും പ്രശാന്ത് മാധവൻ കലാസംവിധാനവും നിർവ്വഹിക്കുന്നു. ആശിർവാദ് റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.