മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
അസാപ് കേരളയുടെ മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ ഷിപ്പ്യാർഡിൽ 4 മാസം പ്രായോഗിക പരിശീലനം. ITI പൂർത്തിയാക്കിയവർക്ക് അവസരം.
മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
കൊച്ചി: അസാപ് കേരളയുടെ നേതൃത്വത്തിൽ, കൊച്ചിൻ ഷിപ്പ്യാർഡിൽ നേരിട്ടുള്ള പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ആറുമാസത്തെ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐ.ടി.ഐ. ഷീറ്റ് മെറ്റൽ, വെൽഡർ, ഫിറ്റർ എന്നീ ട്രേഡുകളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. രണ്ടു മാസം ക്ലാസ് മുറിയിലെ പരിശീലനവും നാലു മാസം കൊച്ചിൻ ഷിപ്പ്യാർഡിലെ പ്രായോഗിക പരിശീലനവും ലഭിക്കും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ തൊഴിൽ നേടുന്നതിനുള്ള അവസരവുമുണ്ട്. കേന്ദ്ര സർക്കാർ അംഗീകൃത എൻ.സി.വി.ഇ.ടി. സർട്ടിഫിക്കറ്റും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9495999682
രജിസ്റ്റർ ചെയ്യാൻ: https://form.svhrt.com/6ac88879788fe1a7329986ad
ക്ഷീരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം അധിക ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
ഓപ്പറേഷൻ സിന്ദൂർ’ വിവാദം മേജർ രവിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ്
ആശാ മുരളീധരന്റെ പുന്നപ്രയിലെ സ്മരണകൾ സിനിമയാകുന്നു ഇവിടം ഒരിടം
മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങ് 3.25 ലക്ഷം രൂപ നൽകി സിനിമാ ഡ്രൈവർമാർ
സൈഡ് നൽകാത്തതിൽ തർക്കം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ
മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ 
