ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങൾ ട്രെയിലർ പുറത്ത്

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങൾ ട്രെയിലർ പുറത്തിറങ്ങി ചിത്രം ഡിസംബർ 12 ന് തിയേറ്ററുകളിലേക്ക് ​ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ മനോഹരമായ കുടുംബ ചിത്രം

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങൾ ട്രെയിലർ പുറത്ത്
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങൾ ട്രെയിലർ പുറത്ത്

ഗോകുൽ സുരേഷ് നായകനായ 'അമ്പലമുക്കിലെ വിശേഷങ്ങൾ' ട്രെയിലർ പുറത്തിറങ്ങി; ചിത്രം ഡിസംബർ 12 ന് തിയേറ്ററുകളിലേക്ക്

​ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ മനോഹരമായ കുടുംബ ചിത്രം, 'അമ്പലമുക്കിലെ വിശേഷങ്ങൾ', ഡിസംബർ 12 ന് കേരളത്തിലെ തിയേറ്ററുകളിലേക്കെത്താനൊരുങ്ങുകയാണ്. ഗോകുൽ സുരേഷ് നായകനാകുന്ന ചിത്രത്തിൻ്റെ ട്രെയിലർ റിലീസായി.

​അമ്പലമുക്ക് എന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും, കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും പശ്ചാത്തലമാക്കുന്ന ഒരു ഫാമിലി എന്റർടെയ്‌നറാണിത്. ഗോകുൽ സുരേഷിനൊപ്പം ലാൽ, ഗണപതി എന്നിവരാണ് ചിത്രത്തിലെ മുഖ്യ വേഷങ്ങളിലെത്തുന്നത്.

​ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായരാണ് നിർമ്മിക്കുന്നത്. മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണൻ, മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍, ഉല്ലാസ് പന്തളം തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ചിത്രത്തിന്റെ റിലീസായ ടീസറിനും പ്രൊമോ ഗാനത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അഡീഷണൽ ഗാനം ഒരുക്കിയിരിക്കുന്നത് അരുൾ ദേവാണ്.

​അബ്ദുള്‍ റഹീം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഉമേഷ് കൃഷ്ണനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത്. മുരളി ചന്ദ് കോ പ്രൊഡ്യൂസറും ഭരത് ചന്ദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. രാജ് സാഗർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.