ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയെ ഗുണ്ടാസംഘം ആക്രമിച്ചു
മൂവാറ്റുപുഴയിൽ തെരഞ്ഞെടുപ്പ് തർക്കം DYFI മുൻ മേഖലാ സെക്രട്ടറിയെ ഗുണ്ടാസംഘം ആക്രമിച്ചു CPM പരാതി നൽകി നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് സംഭവം
മൂവാറ്റുപുഴയിൽ തെരഞ്ഞെടുപ്പ് തർക്കം DYFI മുൻ മേഖലാ സെക്രട്ടറിയെ ഗുണ്ടാസംഘം ആക്രമിച്ചു CPM പരാതി നൽകി
നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. നഗരസഭ പതിനാലാം വാർഡിലാണ് സംഭവം. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറി നിഖിൽ ശശിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോളിങ് അവസാനിച്ച ശേഷം എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കണക്കുകൾ പരിശോധിക്കുന്നതിനിടെ പുറത്തുനിന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. നിഖിൽ ശശി അടക്കമുള്ള പ്രവർത്തകരെ സംഘം ആക്രമിച്ചു.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ മുതൽ പോളിങ് സ്റ്റേഷനിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടന്നിരുന്നതായി എൽഡിഎഫ് പ്രവർത്തകർ പറയുന്നു. ഓർമ്മയില്ലാത്ത കിടപ്പുരോഗിയായ വയോധികയെ വീട്ടുകാർ അറിയാതെ കാറിൽ കൊണ്ടുവന്ന് യുഡിഎഫ് പ്രവർത്തകരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടതെന്നും എൽഡിഎഫ് പ്രവർത്തകർ വ്യക്തമാക്കി.
സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

